കൊടുംക്രൂരത; വിവാഹ സൽക്കാരത്തിനിടെ അഴുക്കുള്ള പ്ലേറ്റ് ദേഹത്ത് തട്ടി; വിളമ്പുകാരൻ മർദനമേറ്റ് മരിച്ചു
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വിവാഹ സൽക്കാരത്തിനിടെ ഉപയോഗിച്ച പ്ലേറ്റുകൾ അതിഥികളുടെ ദേഹത്ത് തട്ടിയതിനെ തുടർന്നുണ്ടായ അടിപിടിക്കിടെ വിളമ്പുകാരൻ മർദനമേറ്റ് മരിച്ചു. 26കാരനായ പങ്കജ് ആണ് മരിച്ചത്. പസ്റ്റ റോഡിലെ സി.ജി.എസ് വാടിക ഗെസ്റ്റ്ഹൗസിൽ നവംബർ 17നാണ് സംഭവം. സൽക്കാരത്തിന് ഉപയോഗിച്ച പ്ലേറ്റുകളുള്ള ട്രേ പങ്കജ് കൊണ്ടുപോകവേ അതിഥികളുടെ ദേഹത്ത് തട്ടുകയായിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കത്തിനിടെ പങ്കജിനെ ചിലർ മർദിക്കുകയായിരുന്നു. മരിച്ചതോടെ മൃതദേഹം കാട്ടിലേക്ക് വലിച്ചെറിഞ്ഞു. പിറ്റേ ദിവസം മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. കരാറുകാരനായ മനോജ് ഗുപ്തയുടെ കീഴിലായിരുന്നു പങ്കജ് ജോലി ചെയ്തിരുന്നത്. ഇയാളും പങ്കജിനെ മർദിച്ചിരുന്നു. സംഭവത്തിൽ മനോജ് ഗുപ്ത ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)