യുഎഇയിലെ ഈ എമിറേറ്റ്സിൽ വാണിജ്യ ലൈസൻസ് പുതുക്കാൻ നിരക്കിളവ്
റാസൽഖൈമ: ദക്ഷിണ മേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്.എം.ഇ) വാണിജ്യ ലൈസൻസ് പുതുക്കുന്നതിന് 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് റാസൽഖൈമ. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിൻ സഖർ ആൽ ഖാസിമിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ശൈഖ് മുഹമ്മദ് ബിൻ സാലിം സ്ട്രീറ്റിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ മുൻ നിർത്തി ഈ പ്രദേശത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിൽ 20 ശതമാനം ഇളവ് നൽകാനും ശൈഖ് സഊദ് നിർദേശിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)