വീട്ടിൽ വിരുന്ന് വന്ന 8 വയസുകാരനെ പീഡിപ്പിച്ചു; ബന്ധുവായ 22 കാരന് 50 വർഷം കഠിനതടവ്
മലപ്പുറത്ത് വീട്ടിൽ വിരുന്ന് വന്ന 8 വയസുകാരനെ ലൈംഗീക പീഡനത്തിന് വിധേയമാക്കിയെന്ന കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടൻ ഫജറുദ്ദീനെയാണ് (22) മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒൻപതു മാസം കൂടി അധികതടവ് അനുഭവിക്കണം. രണ്ട് പോക്‌സോ വകുപ്പുകളിലായി ഇരുപതുവർഷം വീതം കഠിന തടവും ഒരുലക്ഷം രൂപവീതം പിഴയും, പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം സാധാരണ തടവുമാണ് ശിക്ഷ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പത്തുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം സാധാരണ തടവും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടച്ചാൽ തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2021 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് വിരുന്നുവന്ന കുട്ടിയെ രാത്രിയിൽ കിടന്നുറങ്ങുമ്പോൾ പ്രതി ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)