ഭാഗ്യശാലികളെ കാത്ത് മാൾ മില്യനയർ ക്യാംപെയിന് യുഎഇയിൽ തുടക്കം: അറിയാം വിശദമായി
അബുദാബി ∙ 22 ലക്ഷം ദിർഹത്തിന്റെ (4.99 കോടി രൂപ) സമ്മാനങ്ങളുമായി മാൾ മില്യനയർ ക്യാംപെയിന് അബുദാബിയിൽ തുടക്കമായി. ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഷോപ്പിങ് മാൾ ഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് വിഭാഗമായ ലൈൻ ഇൻവസ്റ്റ്‌മെന്റ്‌സ് ആൻഡ് പ്രോപ്പർട്ടിയുടെ കീഴിൽ അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലുള്ള 13 ഷോപ്പിങ് മാളുകൾ ക്യാംപിന്റെ ഭാഗമായി. മെഗാനറുക്കെടുപ്പിലെ വിജയിക്ക് 10 ലക്ഷം ദിർഹമാണ് (2.27 കോടി രൂപ) സമ്മാനം. മറ്റു 5 പേർക്ക് ടി–5 ഇവോ കാറുകളും നൽകും.
ജനുവരി 6 വരെ നീളുന്ന ക്യാംപെയിനിൽ പ്രതിദിന നറുക്കെടുപ്പിൽ 25 പേർക്ക് 20,000 ദിർഹത്തിന്റെ ഗിഫ്റ്റ് വൗച്ചറും നൽകും. കൂടാതെ പ്രതിദിന നറുക്കെടുപ്പിൽ ഒരു ഉപഭോക്താവിന് ഫ്രീ ട്രോളി ഗിഫ്റ്റ് വൗച്ചറും (വാങ്ങിയ സാധനങ്ങളുടെ മൊത്തം തുക) നേടാം. പങ്കാളിത്ത മാളുകളിലെ ഷോപ്പിൽനിന്ന് കുറഞ്ഞത് 200 ദിർഹത്തിന് സാധനങ്ങൾ വാങ്ങുന്നവരിൽനിന്ന് നറുക്കെടുത്താണ് ഭാഗ്യശാലികളെ കണ്ടെത്തുക. ലോകോത്തര ബ്രാൻഡുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്നതാണ് പ്രത്യേകത.
ഇതിനു പുറമെ ഈ മാസം 22, 23, 24 തീയതികളിൽ 90% വിലക്കുറവിൽ സാധനങ്ങൾ ലഭിക്കുന്ന ക്രേസി സെയിലും ഉണ്ടാകും. ഓരോ ഉപഭോക്താവിനും നേട്ടമുണ്ടാക്കും വിധമാണ് ക്യാംപെയ്ൻ ഒരുക്കിയിരിക്കുന്നതെന്ന് ലൈൻ ഇൻവസ്റ്റ്‌മെന്റ് ആൻഡ് പ്രോപ്പർട്ടി ഡയറക്ടർ വാജിബ് അൽഖൂരി പറഞ്ഞു. ക്രിസ്മസ്- പുതുവത്സര ഉത്സവ സീസണിൽ ഉപഭോക്താക്കൾക്ക് അവിസ്മരീണയ ഷോപ്പിങ് അനുഭവം ലഭിക്കുമെന്ന് ജനറൽ മാനേജർ ബിജു ജോർജ് പറഞ്ഞു. വിവിധ കലാപരിപാടികളും മാളിൽ ഒരുക്കിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)