യുഎഇയിൽ നിന്ന് ഒരു ദിവസത്തെ വിസയിൽ ഒമാനിലെത്തി; നീന്താനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങി മരിച്ചു
മസ്‌കറ്റ്: ഒമാനിലെ ദ്വീപിൽ കൊല്ലം സ്വദേശി മുങ്ങി മരിച്ചു. കടപ്പാക്കട ഉളിയക്കോവിൽ കോതേത്ത് കുളങ്ങര കിഴക്കതിൽ ശശിധരന്റെയും ശോഭയുടെയും മകൻ ജിതിനാണ് (38) മരിച്ചത്.ഒമാനിലെ മൊസാണ്ട ദ്വീപിന് സമീപം കഴിഞ്ഞ രണ്ടിനാണ് അപകടമുണ്ടായത്. ദുബൈയിലെ ഇലക്ട്രോണിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരായ ജിതിനും സുഹൃത്തുക്കളും ഒരു ദിവസത്തെ വിസയിലാണ് ഒമാനിലെത്തിയത്. ഖസബിനടുത്ത് ദിബ്ബയിൽ ബോട്ടിങ് നടത്തിയ ശേഷം ദ്വീപിന് സമീപം നീന്തുന്നതിനിടെ ജിതിൻ മുങ്ങിത്താഴുകയായിരുന്നു. നാല് മാസം മുമ്പാണ് ജിതിൻ ദുബൈയിൽ ജോലിക്ക് എത്തിയത്. ഭാര്യ: രേഷ്മ, മകൾ: ഋതു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
.
Comments (0)