Posted By user Posted On

അവയവദാനം ഊർജ്ജിതമാക്കാൻ യുഎഇ; ബോധവത്ക്കരണ മികവിന് മലയാളി നഴ്സസ് കൂട്ടായ്മയ്ക്ക് ആദരം

ദുബായ്: അവയവദാനം ലക്ഷ്യമിട്ട് യുഎഇ ആരോഗ്യ മന്ത്രാലയം നടത്തുന്ന പ്രവർത്തനങ്ങൾക്ക്
വലിയ പിന്തുണയാണ് മലയാളികൾ നൽകുന്നത്. പ്രത്യേകിച്ചും നഴ്സുമാരുടെ കൂട്ടായ്മകളുടെ
പങ്കാളിത്തവും മലയാളി സംഘടനകളും ഊർജ്ജിതമായി ക്യാംപയിനിൽ പങ്കെടുക്കുന്നുണ്ട്.
അവയവദാന ക്യാംപയിനിൽ ബോധവത്ക്കരണ പ്രവർത്തനങ്ങളിലെ മികവിനാണ്
മലയാളി നഴ്സസ് കൂട്ടായ്മയ്ക്ക് ലഭിച്ച ആദരം.യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അവയവദാന ക്യാംപയിനിൽ ഏറ്റവും കൂടുതൽ പേരെ ചേർത്തതിന് എമിറേറ്റ്സ് മലയാളി നഴ്സസ് കൂട്ടായ്മയ്ക്കാണ് ആദരം ലഭിച്ചത്. യുഎഇയിൽ നടന്ന ‘മ്മടെ തൃശൂർ പൂരം’ വേദിയിൽ വെച്ച് യുഎഇ ട്രാൻസ്പ്ലാന്റ് കമ്മിറ്റി ചെയർമാൻ ഡോ.അലി ഒബൈദി, കമ്മിറ്റിയംഗം ഡോ. മരിയ ഗോമസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഫാ ഡേവിസ് ചിറമേൽ ആദരവ് കൈമാറിയത്. ഇ.എം.എൻ.എഫ് ഭാരവാഹി സിയാദ് കെ ജമാലുദ്ധീൻ ആദരവ് ഏറ്റുവാങ്ങി. മലയാളികളുടെ കൂടി വലിയ പങ്കാളിത്തം ലക്ഷ്യമിട്ടാണ് യുഎഇ അവയവദാനം പ്രോത്സാഹിപ്പിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *