ഒമാനിൽ നിന്ന് വിസിറ്റ് വിസയിലെത്തി; കാണാതായ മലയാളി യുവാവിനെ ജയിലിൽ കണ്ടെത്തി
ഒമാനിൽ നിന്ന് വിസിറ്റ് വിസയിലെത്തി കാണാതായ മലയാളിയെ സൗദിയിലെ ജയിലിൽ കണ്ടെത്തി. ഇന്ത്യൻ എംബസി ജയിൽ സെക്ഷൻ ആണ് ഈക്കാര്യം അറിയിച്ചത്. അബൂട്ടി വള്ളിൽ എന്ന കണ്ണൂർ ന്യൂ മാഹി സ്വദേശിയെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. അന്വേഷണത്തിൽ കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സ ജയിലിലാണ് കണ്ടെത്തിയത്. ഒമാനിൽ നിന്ന് റോഡ് വഴി സൗദിയിൽ എത്തിയ ഇദ്ദേഹം വിസ പുതുക്കുന്നതിനായി തൊഴിലുടമയോടൊപ്പം കാറിൽ തിരികെ പോകാൻ ശ്രമിച്ചിരുന്നു. എന്നാൽ വിസ പുതുക്കി ലഭിക്കാത്തതിനാൽ ഒമാനിലേക്ക് തിരികെ പോകാൻ കഴിഞ്ഞില്ല. ഇതിനിടെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. നാട്ടിൽനിന്ന് കുടുംബവും ഒമാനിലെ സുഹ്യത്തുക്കളും ആവശ്യപ്പെട്ടത് പ്രകാരം ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ സഫ്വ വളൻറിയർമാർ എംബസിയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ കണ്ടെത്താന് വിവിധ കേന്ദ്രങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. അതിനിടെയാണ് അൽഹസ്സ ജയിലിലുള്ള വിവരം ലഭിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)