യുഎഇയിലെ ഈ ബീച്ച് താൽക്കാലികമായി അടച്ചു
യുഎഇ നഗരത്തിലെ ബീച്ചുകളിലൊന്നായ അൽ സുയൂഫ് താൽക്കാലികമായി അടച്ചു. ബീച്ച് അടച്ചതുമായി ബന്ധപ്പെട്ട് ദുബൈ മുനിസിപ്പാലിറ്റിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. ബീച്ചിന്റെ പ്രവേശന കവാടത്തിൽ താൽക്കാലികമായി അടച്ചിട്ടതായി അറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ബാരിക്കേഡുകൾ സ്ഥാപിച്ച് സന്ദർശകരും വാഹനങ്ങളും പ്രവേശിക്കുന്നത് തടഞ്ഞിട്ടുമുണ്ട്. അതിമനോഹരമായ സൂര്യാസ്തമയ കാഴ്ചകൾക്ക് പേരുകേട്ട ഈ പ്രദേശം ബുർജ് അൽ അറബിനും പാം ജുമൈറക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര ഇവിടെയുണ്ടാകാറുണ്ട്. സീക്രട്ട് ബീച്ച്, ഹിഡൻ ബീച്ച്, ബ്ലാക്ക് പാലസ് ബീച്ച് എന്നെല്ലാം ഇവിടം അറിയപ്പെടുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)