യുഎഇയിൽ മരിച്ച നടി ലക്ഷ്മിക സജീവന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും
കൊച്ചി: ഷാർജയിൽവെച്ച് അന്തരിച്ച ചലച്ചിത്രനടി ലക്ഷ്മിക സജീവ(24)ന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധിയായതിനാൽ പൊലീസ് നടപടികൾ പൂർത്തിയാക്കാനായിട്ടില്ല. തിങ്കളാഴ്ച പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മൃതദേഹം കൊണ്ടുവരാനായിരുന്നു ശ്രമം എന്നാൽ അതും നടന്നില്ല. ഷാർജയിലെ അൽകാസ്മിയ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ ലക്ഷ്മിക ഷാർജയിൽ ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു മരണം. മലയാള ഷോർട്ട് ഫിലിം ‘കാക്ക’യിലൂടെയാണ് ലക്ഷ്മിക സജീവൻ ശ്രദ്ധേയയായത്.2021 ഏപ്രിലിൽ ആണ് ‘കാക്ക’ ഹ്രസ്വ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ നായികയായ രശ്മികയുടെ പഞ്ചമി എന്ന കഥാപാത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാള സിനിമകളിലും ലക്ഷ്മിക അഭിനയിച്ചിട്ടുണ്ട്. ‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)