തൊഴിൽ അന്വേഷകർക്ക് സുവർണ്ണാവസരം; എമിറേറ്റ്‌സ് എയർലൈൻസിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ അപേക്ഷിക്കൂ
എമിറേറ്റ്‌സ് എയർലൈൻസിൽ തൊഴിലവസരം. കാബിൻ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്‌ളയിംഗ് ഇൻസ്ട്രക്ടർ, ടെക്‌നിക്കൽ മാനേജർ, സീനിയർ സേൽസ് എക്‌സിക്യൂട്ടിവ്, ഓപറേഷൻസ് മാനേജർ, അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, എയർക്രാഫ്റ്റ് ടെക്‌നീഷ്യൻ, സോഫ്‌റ്റ്വെയർ എഞ്ചിനിയർ എന്നീ തസ്തികളിലായി ഇരുനൂറിലേറെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മികച്ച ശമ്പളവും മറ്റ് സൗകര്യങ്ങളും ലഭിക്കും. തൊഴിൽ അന്വേഷകർക്ക് മികച്ച അവസരമാണിത്. മൂന്ന് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് രീതി. ആദ്യം സിവി അസസ്‌മെന്റ്. ശേഷം ഓൺലൈൻ ടെസ്റ്റും, തുടർന്ന് അഭിമുഖവും നടക്കും. എമിറേറ്റ്‌സിന്റെ കരിയേഴ്‌സ് വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.ഉടൻ അപേക്ഷിക്കൂ www.emiratesgroupcareers.com
Comments (0)