യുഎഇയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം നാലായി
യുഎഇയിലെ കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. നവംബർ 17ന് അർധ രാത്രി ദുബായ് കരാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങ്ങിലാണ് അപകടമുണ്ടായത്. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശി ഷാനിൽ (25) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ്, കണ്ണൂർ തലശേരി പുന്നോൽ സ്വദേശി നിതിൻ ദാസ്, പുന്നോൽ കുഴിച്ചാൽ പൊന്നമ്പത്ത് പൂഴിയിൽ നിസാറിൻ്റെ മകൻ നഹീൽ നിസാർ(25) എന്നിവർ നേരത്തെ മരിച്ചിരുന്നു.
അപകടത്തിൽ ഒൻപത് പേര്‍ക്ക് സാരമായി പൊള്ളലേറ്റിരുന്നു. ജോലി കഴിഞ്ഞ് വന്ന് താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്ന മലയാളികളാണ് അപകടത്തിൽപ്പെട്ടവർ. ഒരേ ഫ്ലാറ്റിലെ മൂന്ന് മുറികളിൽ താമസിച്ചിരുന്ന ഇവരെല്ലാം മൊബൈൽ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴായിരുന്നു ഫ്ലാറ്റിൻ്റെ അടുക്കളയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)