Posted By user Posted On

ബോട്ട് അപകടം; സ്ത്രീകളും കുട്ടികളുമടക്കം 61 പേർ മുങ്ങിമരിച്ചു

ലിബിയൻ തീരുത്തുണ്ടായ ബോട്ടപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 61 പേർ മുങ്ങിമരിച്ചു. ലിബിയയിലെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം) ആണ് ഇക്കാര്യം അറിയിച്ചത്. ലിബിയൻ നഗരമായ സ്വാരയിൽനിന്നും പുറപ്പെട്ട വലിയ ബോട്ടാണ് അപകടത്തിൽപെട്ടത്. ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ റൂട്ടുകളിലൊന്നാണ് മധ്യ മെഡിറ്ററേനിയൻ കടൽ. ഇറ്റലി വഴി യൂറോപ്പിലെത്താൻ മേഖലയിൽനിന്നുള്ള കുടിയേറ്റക്കാർ പ്രധാനമായും പുറപ്പെടുന്നത് ലിബിയയിൽനിന്നും തുനീഷ്യയിൽനിന്നുമാണ്. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച് തുനീഷ്യയിൽനിന്നും ലിബിയയിൽനിന്നും ഈ വർഷം 1,53,000 കുടിയേറ്റക്കാരാണ് ഇറ്റലിയിൽ എത്തിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *