യുഎഇയിൽ ഷോപ്പിങ് സെൻറർ തകർന്നു വീണ് രണ്ട് പേർക്ക് പരിക്ക്
ദുബൈ: നഗരത്തിലെ പ്രധാന ഷോപ്പിങ് സെൻററിൻറെ ഒരു ഭാഗം തകർന്നു വീണ് രണ്ട് പേർക്ക് പരിക്ക്. അൽ മുല്ല പ്ലാസയുടെ ഒരു ഭാഗമാണ് ശനിയാഴ്ച രാത്രി തകർന്നു വീണത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ഞായറാഴ്ച ദുബൈ പൊലീസ് വാർത്തകുറിപ്പിൽ അറിയിച്ചു.
ഭാരമേറിയ വസ്തുക്കൾ ശരിയാംവിധം സൂക്ഷിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അക്ഷിരക്ഷാ സേന ഉടൻ സ്ഥലത്തെി രക്ഷാപ്രവർത്തനം ആരംഭിക്കുകയും തൊഴിലാളികളുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)