ക്ലീൻ യുഎഇ പദ്ധതി; ഒറ്റ ദിവസം കൊണ്ട് ശേഖരിച്ചത് 10.5 ടൺ മാലിന്യം
യുഎഇയിൽ നടത്തിയ ക്ലീൻ യുഎഇ കാമ്പയിനിലൂടെ ഒറ്റദിനം കൊണ്ട് ശേഖരിച്ചത് 10.5 ടൺ മാലിന്യം. എമിറേറ്റ് എൻവയൺമെന്‍റൽ ഗ്രൂപ്പാണ് ക്യാമ്പയിൻ നടപ്പിലാക്കിയത്. ശനിയാഴ്ച നടത്തിയ ശുചിത്വ കാമ്പയിനിൽ ഏഴ് എമിറേറ്റുകളിലായി വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള 7,327 സന്നദ്ധ പ്രവർത്തകർ ഒരുമിച്ചു ചേർന്നാണ് പരിസ്ഥിതി സംരക്ഷണത്തിന്‍റെ പുതു മാതൃക തീർത്ത്ത്. യുഎഇ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്‍റെ രക്ഷാകർതൃത്വത്തിന് കീഴിൽ നടക്കുന്ന ‘ക്ലീൻ യു.എ.ഇ’ കാമ്പയിനിന്റെ 22ാം എഡിഷനാണ് ശനിയാഴ്ച സംഘടിപ്പിച്ചത്. സുസ്ഥിരത വർഷത്തിന്‍റെയും ദുബൈയിൽ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ് 28ന്‍റെ സമാപനത്തോടും അനുബന്ധിച്ചാണ് രാജ്യവ്യാപകമായി ശുചിത്വ യജ്ഞത്തിന് തുടക്കമിട്ടത്. ദുബൈ മുനിസിപ്പാലിറ്റി, സൈഹ് അൽ സലാം സംരക്ഷണ മേഖല മാനേജ്മെന്റ്, ദുബൈ ഇക്കണോമിക് ആൻഡ് ടൂറിസം എന്നിവയുടെ സഹകരണത്തോടെ സൈഹ് അൽ സലാമിന്‍റെ നാലു സൈറ്റുകളിലാണ് ദുബൈയിൽ ശനിയാഴ്ച മാലിന്യ ശേഖരണം നടത്തിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)