യുഎഇയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം
യുഎഇയിൽ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു സ്വദേശികൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരിക്ക്. ഷാർജയിലെ എമിറേറ്റ്സ് സ്ട്രീറ്റിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് റോഡ് ഡിവൈഡറിൽ ഇടിച്ച് തകരുകയായിരുന്നുവെന്ന് ഷാർജ പൊലീസ് അറിയിച്ചു. അമിത വേഗവും വാഹനം പെട്ടെന്ന് വെട്ടിത്തിരിച്ചതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വാഹനത്തിന്റെ വേഗം കുറക്കാനും ട്രാഫിക് നിയമങ്ങൾ പാലിച്ച് ഡ്രൈവ് ചെയ്യാനും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)