Posted By user Posted On

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ 25 കിലോ സ്വര്‍ണം സ്വന്തമാക്കാം; നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

ജിസിസിയിലേയും ഇന്ത്യയിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഇരുപത്തൊന്‍പതാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കാളികളാവുന്നു. ഈ വര്‍ഷത്തെ പ്രചാരണത്തിന്‍റെ ഭാഗമായി 300 ഭാഗ്യശാലികള്‍ക്ക് 25 കിലോ സ്വര്‍ണം സൗജന്യസമ്മാനമായി നല്കും. സവിശേഷമായ ഈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഉപയോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ്. കല്യാണ്‍ ജൂവലേഴ്സില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ അഞ്ഞൂറ് ദിര്‍ഹത്തിനും ഉപയോക്താക്കള്‍ക്ക് ഒരു റാഫിള്‍ കൂപ്പണ്‍ ലഭിക്കും. ഡയമണ്ട്, പേള്‍, പ്ലാറ്റിനം ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ അഞ്ഞൂറ് ദിര്‍ഹത്തിനും രണ്ട് റാഫിള്‍ കൂപ്പണുകളാണ് ലഭിക്കുക. ഇതുവഴി സൗജന്യസ്വര്‍ണം സ്വന്തമാക്കുന്നതിനുള്ള അവസരം ഇരട്ടിയാകും. ജനുവരി 14 വരെയുള്ള ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ദിവസങ്ങളില്‍, ഒന്നിടവിട്ട ദിവസങ്ങളില്‍ നാല് വിജയികളെ പ്രഖ്യാപിക്കും.

ആവേശമുണര്‍ത്തുന്ന പുതിയൊരു സീസണില്‍ കൂടി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ഇത്തരം ജനപ്രിയമായ ആഗോള പരിപാടിയില്‍ പങ്കെടുക്കുന്നത് ബഹുമതിയും അഭിമാനമുണര്‍ത്തുന്നതുമാണ്. ഓരോ വര്‍ഷവും വിജയകരമായി നടത്തുന്ന പരിപാടിയുടെ ജനപ്രീതി ഉയര്‍ന്നുവരുന്നതിന് ഇതിന്‍റെ സംഘാടകരെ അഭിനന്ദിക്കുകയാണ്. സുവര്‍ണ നഗരമായ ദുബായിലേയ്ക്ക് ലോകമെങ്ങുനിന്നുമുള്ള ഷോപ്പിംഗ് പ്രേമികളെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് പ്രത്യേകമായ അനുഭവവും ആഹ്ലാദവും സമ്മാനിക്കുന്നതിന് കല്യാണ്‍ ജൂവലേഴ്സ് പ്രതിജ്ഞാബദ്ധമാണ്. കല്യാണ്‍ ജൂവലേഴ്സില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശുദ്ധത ഉറപ്പ് നല്‍കുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നാലുതല അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ മെയിന്‍റനന്‍സും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം. ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ വിവാഹ ആഭരണനിരയായ മുഹൂര്‍ത്ത്, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണശേഖരമായ മുദ്ര, ടെംപിള്‍ ആഭരണങ്ങള്‍ അടങ്ങിയ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍ അടങ്ങിയ സിയാ, അണ്‍കട്ട് ഡയമണ്ട് ശേഖരമായ അനോഖി, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന രംഗ്, നിറമുള്ള സ്റ്റോണുകളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ശേഖരമായ ലൈല എന്നിവയെല്ലാം കല്യാണ്‍ ജൂവലേഴ്സില്‍നിന്ന് സ്വന്തമാക്കാം. ബ്രാന്‍ഡിനെക്കുറിച്ചും ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *