Posted By user Posted On

യുഎഇയിലെ സ്വദേശിവത്കരണം; 31നകം പൂർത്തിയാക്കിയില്ലെങ്കിൽ പിഴ

യുഎഇയിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ​ഗ്ധ തൊ​ഴി​ൽ​രം​ഗ​ത്ത് സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ​രണ്ടു ശ​ത​മാ​നം സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്ന ല​ക്ഷ്യം ഡി​സം​ബ​ർ 31ന​കം പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ നടപടിയെന്ന് അധികൃതർ അറിയിച്ചു. 50ലേ​റെ ജീ​വ​ന​ക്കാ​രു​ള്ള സ്ഥാപനങ്ങളിലാണ് ഇത് നടപ്പിലാക്കേണ്ടത്. മാ​ന​വ​വി​ഭ​വ​ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ക്കാ​ര്യം അറിയിച്ചത്. 2022ൽ ​ആ​രം​ഭി​ച്ച സ്വ​ദേ​ശി​വ​ത്ക​ര​ണ സം​വി​ധാ​ന​മ​നു​സ​രി​ച്ച്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ര​ണ്ടു ശ​ത​മാ​ന​വും ഈ​വ​ർ​ഷ​ത്തെ ര​ണ്ടു ശ​ത​മാ​ന​വും അ​ട​ക്കം ക​മ്പ​നി​ക​ൾ നാ​ലു ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന്​ നി​യ​മി​ക്ക​ണം. ഇ​തി​ന് അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി​യാ​ണ് 31ന്​ ​അ​വ​സാ​നി​ക്കു​ന്ന​ത്. 2023ലെ ​വാ​ർ​ഷി​ക എ​മി​റ​റ്റൈ​സേ​ഷ​ൻ ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന ക​മ്പ​നി​ക​ൾ 2024 ജ​നു​വ​രി മു​ത​ൽ പി​ഴ ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് തി​ങ്ക​ളാ​ഴ്ച മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഇ​തു​വ​രെ​യും ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ക​മ്പ​നി​ക​ൾ​ക്ക്​ ‘നാ​ഫി​സ്’​ പ്ലാ​റ്റ്​​ഫോം വ​ഴി യോ​ഗ്യ​രാ​യ യു.​എ.​ഇ പൗ​ര​ന്മാ​രെ ക​ണ്ടെ​ത്താം. ടാ​ർ​ഗ​റ്റ് മ​റി​ക​ട​ക്കു​ന്ന​തി​ന്​ നി​യ​മ​പ​ര​മ​ല്ലാ​ത്ത രീ​തി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. നി​യ​മ​ലം​ഘ​ന​ത്തി​ന് 42,000 ദി​ർ​ഹ​മാ​ണ് പി​ഴ ചു​മ​ത്തു​ന്ന​ത്. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മൂ​ന്നു മു​ത​ൽ അ​ഞ്ചു​ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ​യും ചു​മ​ത്തും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *