Posted By user Posted On

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്; പ്രവാസി ഡ്രൈവർക്ക് ഒരു മില്യൺ ദിർഹം സമ്മാനം

ഈ ആഴ്ച്ചയിലെ ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയി ബം​ഗ്ലാദേശിൽ നിന്നുള്ള 56 വയസ്സുകാരൻ മുഹമ്മദ് ആണ്. റാസ് അൽ ഖൈമയിൽ പേഴ്സണൽ ഡ്രൈവറായി ജോലിനോക്കുകയാണ് അദ്ദേഹം. ഒരു വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട് മുഹമ്മദ്. തന്റെ 19 സുഹൃത്തുക്കൾക്കൊപ്പമാണ് മുഹമ്മദ് ടിക്കറ്റ് വാങ്ങിയത്. ബൈ 2 ​ഗെറ്റ് 2 ഓഫറിലൂടെ നാല് ടിക്കറ്റുകൾ എടുത്തു. രണ്ട് ടിക്കറ്റുകൾ മുഹമ്മദ് തെരഞ്ഞെടുത്തപ്പോൾ ബാക്കി രണ്ടെണ്ണം സുഹൃത്തുക്കളാണ് തെരഞ്ഞെടുത്തത്. മുഹമ്മദ് എടുത്ത ടിക്കറ്റിൽ തന്നെ ഭാ​ഗ്യവും വന്നു. തനിക്ക് ലഭിക്കുന്ന സമ്മാനത്തുക കൊണ്ട് ബം​ഗ്ലാദേശിൽ സ്വന്തമായി ഒരു വീട് വാങ്ങാനാണ് മുഹമ്മദ് ആ​ഗ്രഹിക്കുന്നത്. ഡിസംബറിൽ ബി​ഗ് ടിക്കറ്റ് വാങ്ങുന്നവരിൽ നിന്ന് ഒരാൾക്ക് ഡിസംബർ 31-ന് 20 മില്യൺ ദിർഹം നേടാൻ അവസരം. ബിട് ടിക്കറ്റ് വാങ്ങുന്നവർക്ക് ഓട്ടോമാറ്രിക് ഇലക്ട്രോണിക് വീക്കിലി ഡ്രോയിലും പങ്കെടുക്കാം. ഓരോ ആഴ്ച്ചയും ഒരാൾക്ക് ഒരു മില്യൺ ദിർഹം വീതം നേടാനുമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *