Posted By user Posted On

യുഎഇയിൽ മരുഭൂമിയിൽ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്

യുഎഇയി​ലെ അ​ൽ റു​വ​യ്യ​യി​ൽ മ​ണ​ൽ​പ്ര​ദേ​ശ​ത്ത്​ ഉണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക്​ പരിക്ക്.ദു​ബൈ പൊ​ലീ​സ്​ ആണ് അപകടത്തെ പറ്റിയുള്ള വിവരങ്ങൾ അ​റി​യി​ച്ചത്. പ​രി​ക്കേ​റ്റ​വ​രെ​ല്ലാം 18നും 20​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​പ​ക​ടം വ​രു​ത്തി​യ വാ​ഹ​ന​മോ​ടി​ച്ച​ത്​ 19കാ​ര​നാ​യ ഇ​മാ​റാ​ത്തി ഡ്രൈ​വ​റാ​യി​രു​ന്നു. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തും സ്റ്റ​ണ്ടും കാ​ര​ണ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ​തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ്​ അ​പ​ക​ടം സം​ബ​ന്ധി​ച്ച്​ പൊ​ലീ​സി​ൽ വി​വ​രം ല​ഭി​ച്ച​ത്. ട്രാ​ഫി​ക്​ പ​ട്രോ​ളി​ങ്​ വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി​യാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തെ​ന്ന്​ ട്രാ​ഫി​ക്​ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ സൈ​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​യി പ​റ​ഞ്ഞു. മ​ണ​ൽ​പ്ര​ദേ​ശ​ത്ത്​ സ്റ്റ​ണ്ട്​ കാ​ണി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന്​ വാ​ഹ​നം തി​രി​ച്ച​താ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​യ​ത്. ഇ​തോ​ടെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രി​ൽ ചി​ല​രു​ടെ പ​രി​ക്ക്​ ഗു​രു​ത​ര​മാ​ണ്.അ​ശ്ര​ദ്ധ​വും സാ​ഹ​സി​ക​വു​മാ​യ ഡ്രൈ​വി​ങ്ങി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന്​ ട്രാ​ഫി​ക്​ പൊ​ലീ​സ്​ ഡ​യ​റ​ക്ട​ർ വാ​ഹ​ന ഉ​പ​യോ​ക്താ​ക്ക​ളോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *