ചായ കൊണ്ടുവരാൻ വൈകി; ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
ഗാസിയാബാദിലെ ഫസൽഗഡിൽ രാവിലെ ചായ കൊണ്ടുവരാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ചായയുണ്ടാക്കുന്നതിനെ ചൊല്ലി ധരംവീർ സിങ്ങും ഭാര്യ സുന്ദരിയും(50) തമ്മിൽ കലഹിക്കുകയായിരുന്നു. തനിക്ക് സമയത്ത് ചായ കിട്ടണമെന്ന് ധരംവീർ ശഠിച്ചു. തർക്കം മുറുകിയപ്പോൾ, ധരംവീർ മൂന്ന്, നാലു തവണ മൂർച്ചയേറിയ കത്തിയുപയോഗിച്ച് ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതിയെ പിന്നീടാണ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ ദമ്പതികളുടെ നാല് മക്കളും ഉറങ്ങുകയായിരുന്നു. ബഹളം കേട്ട് ഗ്രാമീണർ എത്തിയപ്പോഴേക്കും സുന്ദരി മരിച്ചിരുന്നു. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലുള്ള സുന്ദരിയുടെ മൃതദേഹമാണ് കണ്ടത്. മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടത്തിനയച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)