Posted By user Posted On

യുഎഇയിൽ സ്​പോർട്​സ്​ കാർ പാലത്തിൽ നിന്ന് വീണ്​​ രണ്ട്​ മരണം

യുഎഇയിലെ അൽ ഖവാനീജിൽ ഇത്തിഹാദ്​ മാളിന്​ സമീപം അമിത വേഗതയിൽ ഓടിച്ച സ്​പോർട്​സ്​ കാർ നിയന്ത്രണം വിട്ട്​ പാലത്തിൽ നിന്ന്​ താഴേക്ക്​ പതിച്ച്​ രണ്ട്​ പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി 11.55ന്​ ആണ്​ അപകടം. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയും പുരുഷനുമാണ്​ മരിച്ചത്​. ഇവർ ഏത്​ രാജ്യക്കാരാണെന്ന്​ തിരിച്ചറിഞ്ഞിട്ടില്ലെന്ന്​ ട്രാഫിക്​ ഡിപാർട്ട്​മെന്‍റ്​ ഡയറക്ടർ ജനറൽ മേജർ ജനറൽ സെയ്​ഫ്​ മുഹൈർ അൽ മസ്​റൂയി പറഞ്ഞു. അർധ രാത്രിയിൽ അമിത വേഗതയിൽ ഓടിച്ച കാർ പാലത്തിന്‍റെ വളവിൽ വെച്ച്​ നിയന്ത്രണം വിട്ട്​ തെന്നിമാറി ബാരിക്കേഡിൽ ഇടിച്ച്​ മറിഞ്ഞ്​ താഴേക്ക്​​ പതിക്കുകയായിരുന്നു. താഴേക്ക്​ പതിച്ച കാർ അമിത വേഗത കാരണം കാർ തെരുവിലൂടെ ഏറെ ദൂരം തെന്നിനീങ്ങി മീഡിയൻ സ്​ട്രിപ്പിൽ ഇടിച്ചാണ്​ നീന്നത്​. തുടർന്ന്​ കാറിന്​ തീപ്പിടിച്ചതാണ്​ രണ്ടു പേരുടെയും മരണത്തിനിടയാക്കിയതെന്നും പൊലീസ്​ വിശദീകരിച്ചു. സംഭവം നടന്ന ഉടനെ ട്രാഫിക്​ പൊലീസ്​ എത്തി ട്രാഫിക്​ നിയന്ത്രിച്ചാണ്​ ആംബുലൻസുകൾക്ക്​ വഴിയൊരുക്കിയത്​. ദുബൈ പൊലീസിന്‍റെ അപകട പരിശോധന വിഭാഗത്തിലെ വിദഗ്​ധർ സംഭവസ്ഥലത്ത്​ എത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്​. അപകടകരവും നിരുത്തരവാദപരമവുമായ ഡ്രൈവിങ്​ മൂലം സ്വയം രക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാവുന്നതിനെതിരെയും പൊലീസ്​ മുന്നറിയിപ്പ്​ നൽകി. ട്രാഫിക്​ പൊലീസ്​ നിർദേശിക്കുന്ന ​വേഗ പരിധി പാലിക്കാനും അപകടം തടയുന്നതിനും റോഡ്​ സുരക്ഷ ഉറപ്പുവരുത്താനും എല്ലാവരും ശ്രമിക്കണമെന്നും മേജർ ജനറൽ സെയ്​ഫ്​ മുഹൈർ അൽ മസ്​റൂയി അഭ്യർഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *