ജോലി കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ നെഞ്ചുവേദന; 24കാരനായ പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരിച്ചു
ദുബൈ: മലയാളി യുവാവ് യുഎഇയിൽ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ ഷാനിദ് എന്ന യുവാവാണ് ദുബൈയിൽ മരിച്ചത്. ദുബൈ അൽ-കൂസ് 2ൽ ഗ്രോസറി ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. 24 വയസാണ്. ജോലി കഴിഞ്ഞു റൂമിൽ മടങ്ങി എത്തിയ ഷാനിദിനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതം ആണെന്നാണ് നിഗമനം. മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)