സ്വപ്നജോലി; കേരളത്തിലെ നഴ്സുമാർക്ക് വിദേശത്തി ജോലി അവസരം, നോർക റൂട്ട്‍സ് റിക്രൂട്ട്മെൻറ് ഇന്നുമുതൽ
കൊച്ചി: കേരളത്തിലെ നഴ്സുമാർക്ക് കാനഡയിൽ ജോലിക്ക് അവസരമൊരുക്കുന്ന നോർക റൂട്ട്‍സ് കാനഡ റിക്രൂട്ട്മെൻറ് ഇന്നുമുതൽ. കൊച്ചിയിലെ ലേ മെറീഡിയൻ ഹോട്ടലിൽ നടക്കുന്ന റിക്രൂട്ട്മെൻറ് ഡിസംബർ 3 വരെ തുടരും. കേരളത്തിൽ നിന്നുളള നഴ്സുമാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലാണ് അവസരങ്ങളൊരുങ്ങുന്നത്. ഡിസംബർ 3 വരെ റിക്രൂട്ട്മെന്റ് റാലിയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡിസംബർ 4ന് പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള അവബോധ പരിപാടി നടക്കും.പുതിയ തൊഴിൽ മേഖലകൾ, സാങ്കേതികവിദ്യ, അവയുടെ സാധ്യതകൾ, ഇതിലേയ്ക്കാവശ്യമായ വിദ്യാഭ്യാസ, നൈപുണ്യ വികസനസാധ്യതകൾ എന്നിവ റിപ്പോർട്ടിലുണ്ട്. യു എസ് എ, കാനഡ, യു കെ, അയർലൻഡ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നീ പ്രദേശങ്ങളാണ് ഭാവിയിൽ തൊഴിൽ കുടിയേറ്റത്തിനുള്ള മുൻഗണനാ ലക്ഷ്യസ്ഥാനമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ ആരോഗ്യ മേഖലയ്ക്കുള്ള സാധ്യതക്ക് പുറമേ അക്കൗണ്ടിംഗ്, ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലും വിദേശ തൊഴിലവസരങ്ങൾ സാധ്യമാണെന്ന് പഠനം സൂചിപ്പിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)