Posted By user Posted On

യു.എ.ഇയിൽ പ്രവാസി കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വം; മു​ഖ്യ​പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ശിക്ഷ

ദു​ബൈ: ന​ഗ​ര​ത്തി​ലെ ക​ഫേ​ക്കു​ സ​മീ​പം​ ഇ​സ്രാ​യേ​ൽ സ്വ​ദേ​ശി​യെ വ​ധി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്ത​വും അ​ഞ്ചു പ്ര​തി​ക​ൾ​ക്ക്​ 10 വ​ർ​ഷ​വും ത​ട​വ്. മേ​യ്​ 24നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളെ​ല്ലാം ഇ​സ്രാ​​യേ​ൽ പൗ​ര​ന്മാ​രാ​ണ്.

സം​ഭ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ ര​ണ്ടു​പേ​രെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​ടെ കോ​ട​തി​യി​ലേ​ക്ക്​ ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി റ​ഫ​ർ ചെ​യ്തു.

കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ്​ അ​ക്ര​മം ന​ട​ന്ന​ത്. ദു​ബൈ വാ​ട്ട​ർ​ക​നാ​ലി​നു​ സ​മീ​പ​ത്തെ ക​ഫേ​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ പെ​ട്ടെ​ന്ന്​ എ​ഴു​ന്നേ​റ്റു​പോ​യി പി​ന്തു​ട​ർ​ന്ന്​ ക​ത്തി​കൊ​ണ്ട്​ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ ക​ഫേ​യി​ലെ ജീ​വ​ന​ക്കാ​ര​ൻ മൊ​ഴി ന​ൽ​കി​യ​ത്. ഫോ​ൺ ചെ​യ്ത്​ പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ര​യാ​യ​യാ​ൾ ശ്ര​മി​ച്ചെ​ങ്കി​ലും നെ​ഞ്ചി​ൽ കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ര​യു​ടെ സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ൾ അ​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മു​ഖ്യ പ്ര​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ത​ട​യു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച പേ​ന​ക്ക​ത്തി ഇ​സ്രാ​യേ​ലി​ലെ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യി​ൽ​നി​ന്ന്​ വാ​ങ്ങി​യ​താ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ഇ​ര​യു​ടെ നെ​ഞ്ചി​ൽ ആ​ഴ്ന്നി​റ​ങ്ങി​യ അ​ഞ്ചു സെ​ന്റി​മീ​റ്റ​ർ നീ​ള​മു​ള്ള കു​ത്താ​ണ്​ മ​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന്​ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. പ്ര​തി​ക​ളെ​ല്ലാം സം​ഭ​വം ന​ട​ന്ന ദി​വ​സം​ത​​ന്നെ പി​ടി​യി​ലാ​യി​രു​ന്നു. ചി​ല​രെ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ചും മ​റ്റു ചി​ല​രെ അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ചു​മാ​ണ്​ രാ​ജ്യം വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടി​യ​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *