വില കുറയാതെ ചിക്കനും മുട്ടയും: യുഎഇയിൽ 9 മാസമായി വില ഉയർന്ന് തന്നെ
ദുബായ് ∙ 9 മാസത്തിലധികമായി വില കുറയാതെ ചിക്കനും മുട്ടയും. പലതരം ഓഫറുകൾ കടകളിൽ അവതരിപ്പിക്കുമ്പോഴും ചിക്കനും മുട്ടയും ഓഫറുകൾക്കു പുറത്താണ്. പ്രവാസികളുടെ ഭക്ഷണത്തിൽ ചിക്കനും മുട്ടയും ഒഴിവാക്കാനാവാത്ത വിഭവങ്ങളാണ്. കോഴി വളർത്തലിന്റെ ചെലവ് വർധിച്ച സാഹചര്യത്തിലാണ് ചിക്കന്റെയും മുട്ടയുടെയും വില കുറയാത്തതെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ മാർച്ചിലാണ് 13% വില വർധനയ്ക്ക് സാമ്പത്തിക മന്ത്രാലയം താൽക്കാലിക അനുമതി നൽകിയിരുന്നത്. 6 മാസത്തിനു ശേഷം ഇത് പുനഃപരിശോധിക്കുമെന്നായിരുന്നു സൂചന. എന്നാൽ, ഇപ്പോഴും വിലയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)