യുഎഇ കാലാവസ്ഥ: താപനിലയില്‍ വര്‍ധനയുണ്ടാകുമെന്ന് അധികൃതര്‍
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച് ഇന്നത്തെ കാലാവസ്ഥ പൊതുവെ നല്ലതായിരിക്കുമെന്നും ചിലപ്പോള്‍ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതേസമയം താപനില നേരിയ തോതില്‍ വര്‍ദ്ധിച്ചേക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ അനുഭവപ്പെടും. രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില പര്‍വതപ്രദേശങ്ങളില്‍ 7 ഡിഗ്രി സെല്‍ഷ്യസായി കുറയും, ഏറ്റവും ഉയര്‍ന്ന താപനില ആന്തരിക പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസില്‍ എത്തും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)