പ്രവാസി മലയാളികളുടെ മക്കൾക്കുള്ള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്: 31 വരെ അപേക്ഷിക്കാം
ദുബൈ: പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുള്ള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് ഡിസംബർ 31വരെ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കമുള്ള പ്രവാസി മലയാളികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി.
ബിരുദാനന്തരബിരുദ കോഴ്സുകൾക്കും പ്രഫഷനൽ ഡിഗ്രി കോഴ്സുകൾക്കും 2023-24 അധ്യയന വർഷം ചേർന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്. പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യതപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കും കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പിന് അർഹത. കൂടുതൽ വിവരങ്ങൾക്ക് 0471 2770528, 2770543, 2770500 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)