യുഎഇയിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ്; ജാഗ്രത നിർദ്ദേശവുമായി അധികൃതർ
യുഎഇയിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്നു. വിദ്യാർഥികളെ ഫോൺ വിളിച്ചും മെയിൽ അയച്ചുമാണ് പണം തട്ടുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങൾക്കെതിരെ ജാഗ്രത നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. യുഎഇയുടെ വിവിധ എംബസികളുടെ പേരിലാണ് ശ്രദ്ധയിൽ പെട്ടതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പൗരന്മാരെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടുള്ള തട്ടിപ്പിൽ യൂനിവേഴ്സിറ്റി അഡ്മിഷനുമായി ബന്ധപ്പെട്ട പണം ട്രാൻസ്ഫർ ചെയ്യാനും സ്കോളർഷിപ് ലഭിക്കാൻ മുൻകൂർ പണമടക്കാനുമൊക്കെയാണ് ആവശ്യപ്പെടുന്നത്. എംബസികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെ പേരിൽ തട്ടിപ്പുസംഘം ബന്ധപ്പെടാമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതർ നിർദേശിച്ചിട്ടുള്ളത്. ഇത്തരം മെയിലുകൾക്ക് ഒരിക്കലും മറുപടി നൽകരുതെന്നും ഇത്തരം ഫോൺ വിളികളോ മെയിലുകളോ ലഭിക്കുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ 0097180024 എന്ന നമ്പറിൽ വിവരമറിയിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)