യുഎഇയിലെ ഈ എമിറേറ്റ്സിൽ ഫുഡ് ട്രക്ക് സർവിസുകൾക്ക് നിയന്ത്രണം
അബൂദബി: നഗരത്തിലെ നിശ്ചിത ഇടങ്ങളിൽ ഫുഡ് ട്രക്ക് സർവിസുകൾക്ക് പെർമിറ്റ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഫുഡ് ട്രക്കുകൾ അബൂദബിയിലെ വിവിധ ഇടങ്ങളിൽ പെർമിറ്റ് നൽകുകയോ പുതുക്കിനൽകുകയോ ചെയ്യുകയില്ലെന്നും മുനിസിപ്പാലിറ്റി സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ അറിയിച്ചു. ഭക്ഷണം വിളമ്പി നൽകാൻ സാധ്യമല്ലാത്ത ഇടങ്ങളിലാണ് നിയന്ത്രണം. അതേസമയം ഖലീഫ സിറ്റി, അൽ ഹുദൈരിയാത്ത്, അൽ ഷംക, അൽ ഖതം, അഡ്നോക് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഫുഡ് ട്രക്കുകൾക്ക് പെർമിറ്റ് തുടർന്നും ലഭിക്കും.
ശൈത്യകാലമായതിനാൽ ധാരാളം താമസക്കാർ പുറത്തിറങ്ങി സമയം ചെലവിടുന്നതിനാൽ ഫുഡ്ട്രക്ക് സേവനത്തിന് ആവശ്യക്കാരേറെയാണ്. ഇതിൻറെ ഭാഗമായാണ് നടപടിയുമായി അധികൃതർ രംഗത്തെത്തിയത്. ഫുഡ് ട്രക്കിലെ ജീവനക്കാരെല്ലാം യൂനിഫോം ധരിച്ചിരിക്കണം, ആവശ്യക്കാർക്ക് ഭക്ഷണം വിളമ്പി നൽകുന്നില്ലെങ്കിൽ ഫുഡ് ട്രക്ക് നിർത്തിയിടാൻ പാടില്ല തുടങ്ങി ഒട്ടേറെ നിബന്ധനകളാണ് ഫുഡ് ട്രക്കുകൾക്ക് അധികൃതർ നൽകിയിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)