Posted By user Posted On

യുഎഇയിൽ ക്ലൗ​ഡ്​ സീ​ഡി​ങ്​ 15 ശ​ത​മാ​നം മ​ഴ വ​ർ​ധി​പ്പി​ച്ചു

ദു​ബൈ: ക്ലൗ​ഡ് സീ​ഡി​ങ്​ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തു​ വ​ഴി രാ​ജ്യ​ത്ത്​ പ്ര​തി​വ​ർ​ഷം 15 ശ​ത​മാ​നം അ​ധി​ക മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന്​ പ​ഠ​നം. നേ​ച്ച​ർ റി​സ​ർ​ച് ജേ​ണ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. യു.​എ.​ഇ​യു​ടെ ക്ലൗ​ഡ് സീ​ഡി​ങ്​ പ​ദ്ധ​തി​ക​ൾ ഓ​രോ വ​ർ​ഷ​വും ഏ​ക​ദേ​ശം 168-838 ദ​ശ​ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ മ​ഴ അ​ധി​ക​മാ​യി സൃ​ഷ്ടി​ക്കു​ന്ന​താ​യി ഇ​തി​ൽ പ​റ​യു​ന്നു. യു.​എ.​ഇ റി​സ​ർ​ച് പ്രോ​ഗ്രാം ഫോ​ർ റെ​യി​ൻ എ​ൻ​ഹാ​ൻ​സ്‌​മെ​ന്റ് സ​യ​ൻ​സി​ന്റെ (യു.​എ.​ഇ.​ആ​ർ.​ഇ.​പി) മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ക്ലൗ​ഡ് സീ​ഡി​ങ്​ വ​ഴി ഉ​പ​യോ​ഗി​ക്കാ​വു​ന്ന 84-419 ദ​ശ​ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ വെ​ള്ളം ല​ഭി​ക്കു​ന്ന​താ​യും പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. യു.​എ.​ഇ​യി​ൽ പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 6.7 ശ​ത​കോ​ടി ക്യു​ബി​ക് മീ​റ്റ​ർ മ​ഴ​യാ​ണ്​ ആ​കെ ല​ഭി​ക്കു​ന്ന​ത്.

യു.​എ.​ഇ.​ആ​ർ.​ഇ.​പി കൈ​വ​രി​ച്ച ശ്ര​ദ്ധേ​യ​മാ​യ സാ​ങ്കേ​തി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ പു​രോ​ഗ​തി​ക​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ അം​ഗീ​കാ​രം നേ​ടു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്ന്​ സം​വി​ധാ​ന​ത്തി​ൻറെ ഡ​യ​റ​ക്ട​ർ ആ​ലി​യ അ​ൽ മ​സ്‌​റൂ​യി പ​റ​ഞ്ഞു. ജ​ല​ദൗ​ർ​ല​ഭ്യം നേ​രി​ടു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ യു.​എ.​ഇ​യു​ടെ പ​ദ്ധ​തി​ക്ക്​ സ​മാ​ന​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ വ​ലി​യ സാ​ധ്യ​ത​യാ​ണു​ള്ള​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ക്ലൗ​ഡ് സീ​ഡി​ങ്ങി​ന്​ ഓ​രോ ഫ്ലൈ​റ്റ് മ​ണി​ക്കൂ​റി​നും ഏ​ക​ദേ​ശം 29,000 ദി​ർ​ഹം ചെ​ല​വ്​ വ​രു​ന്നു​ണ്ട്.

ഓ​രോ വ​ർ​ഷ​വും ശ​രാ​ശ​രി 900 മ​ണി​ക്കൂ​റി​ല​ധി​കം ക്ലൗ​ഡ് സീ​ഡി​ങ്​ ദൗ​ത്യ​ങ്ങ​ളാ​ണ്​ രാ​ജ്യം നി​ല​വി​ൽ ന​ട​ത്തി​വ​രു​ന്ന​ത്. ഇ​തി​നാ​യി സ​ർ​ക്കാ​ർ ഗ​വേ​ഷ​ണ​ത്തി​നും സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​​ന്ന​തി​നും ഗ​ണ്യ​മാ​യ നി​ക്ഷേ​പ​വും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​നു​ കീ​ഴി​ൽ യു.​എ.​ഇ പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ര്യ മ​ന്ത്രാ​ല​യം മ​ഴ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​​ ഗ​വേ​ഷ​ണ പ​ദ്ധ​തി ന​ട​ത്തു​ന്നു​ണ്ട്.

ഇ​ത്​ ആ​ഗോ​ള ത​ല​ത്തി​ൽ​ത​ന്നെ അം​ഗീ​കാ​രം നേ​ടി​യ മ​ഴ​യു​ടെ അ​ള​വ്​ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി ന​ട​ത്ത​പ്പെ​ടു​ന്ന ഗ​വേ​ഷ​ണ സം​രം​ഭ​മാ​ണ്. അ​തോ​ടൊ​പ്പം ക്ലൗ​ഡ്​ സീ​ഡി​ങ്​ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളു​മാ​യും വി​ദ​ഗ്​​ധ​രു​മാ​യും പ​ങ്കാ​ളി​ത്ത സം​രം​ഭ​ങ്ങ​ളും രാ​ജ്യം വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്.

കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​രും നാ​ഷ​ന​ൽ സെ​ന്റ​ർ ഓ​ഫ് മീ​റ്റി​യ​റോ​ള​ജി​യി​ലെ വി​ദ​ഗ്ധ​രും ചേ​ർ​ന്ന് വ​ള​രെ സൂ​ക്ഷ്മ​മാ​യാ​ണ്​ ക്ലൗ​ഡ് സീ​ഡി​ങ്​ ന​ട​ത്തു​ന്ന​ത്. കാ​ലാ​വ​സ്ഥ വി​ശ​ക​ല​നം, ആ​സൂ​ത്ര​ണം, നി​ർ​വ​ഹ​ണം, നി​രീ​ക്ഷ​ണം എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ പ്ര​ക്രി​യ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *