Posted By user Posted On

യുഎഇയിൽ മരബോട്ടിൽ കടത്താൻ ശ്രമിച്ച 234 കിലോ ഹാഷീഷ്​​ പിടികൂടി

ദു​ബൈ: ക​ട​ൽ​മാ​ർ​ഗം മ​ര​ബോ​ട്ടി​ൽ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 234 കി​ലോ ഹ​ഷീ​ഷ്​​ ദു​ബൈ ക​സ്റ്റം​സ്​ പി​ടി​കൂ​ടി. ‘വീ​ൽ​ഹൗ​സ്​’ എ​ന്നു​പേ​രി​ട്ട ഓ​പ​റേ​ഷ​നി​ലൂ​ടെ​യാ​ണ്​ കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത്​ വ​ൻ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ത​ട​ഞ്ഞ​ത്. ദു​ബൈ ക്രീ​ക്​ ആ​ൻ​ഡ്​ ദേ​ര വാ​ർ​ഫേ​ജ്​ ക​സ്റ്റം​സ്​ സെ​ൻറ​റാ​ണ്​ ഓ​പ​റേ​ഷ​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. തു​റ​മു​ഖ​ത്തെ​ത്തി​യ മ​ര​ബോ​ട്ടി​ൽ ഹ​ഷീ​ഷ്​ ക​ട​ത്തു​ന്ന​താ​യ സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ ക​സ്റ്റം​സി​ലെ പ്ര​ത്യേ​ക വി​ഭാ​ഗ​മാ​യ ‘സി​യാ​ജി’​ൻറെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

മ​ര​ബോ​ട്ടി​ന്റെ വീ​ൽ​ഹൗ​സി​നു​ള്ളി​ൽ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് നി​രോ​ധി​ത വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ടു​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്​ രൂ​പ​പ്പെ​ടു​ത്തി​യ ‘പെ​രി​സ്​​കോ​പ്​’ സാ​​ങ്കേ​തി​ക​വി​ദ്യ​യാ​ണ്​ സം​ഘം ഓ​പ​റേ​ഷ​ന്​ ഉ​പ​യോ​ഗി​ച്ച​ത്. ഇ​രു​ട്ടി​ലും ഉ​യ​ർ​ന്ന റെ​സ​ല്യൂ​ഷ​ൻ ഇ​മേ​ജു​ക​ൾ ന​ൽ​കു​ന്ന​താ​ണ്​ ഈ ​ഉ​പ​ക​ര​ണം. ദു​ബൈ ക​സ്റ്റം​സ്​ നി​യ​ന്ത്രി​ക്കു​ന്ന ചെ​ക്ക്​​പോ​യ​ൻറു​ക​ളി​ൽ സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ന​ട​ത്തു​ന്ന സം​ഘ​മാ​ണ്​ ‘സി​യാ​ജ്​’ സം​ഘം. നി​ർ​മി​ത ബു​ദ്ധി, പെ​രി​സ്​​കോ​പ് ടെ​ക്​​നോ​ള​ജി, ഡ്രോ​ണു​ക​ൾ തു​ട​ങ്ങി അ​ത്യാ​ധു​നി​ക​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ സം​ഘം നി​രീ​ക്ഷ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്.

നി​യ​മാ​നു​സൃ​ത വ്യാ​പാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​നൊ​പ്പം അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ൾ ക​ട​ത്തു​ന്ന​തി​ൽ​നി​ന്ന് സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ ക​സ്റ്റം​സ്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യി ദു​ബൈ ക​സ്റ്റം​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലും തു​റ​മു​ഖ, ക​സ്റ്റം​സ്, ഫ്രീ ​സോ​ൺ കോ​ർ​പ​റേ​ഷ​ൻ സി.​ഇ.​ഒ​യു​മാ​യ അ​ഹ​മ്മ​ദ് മ​ഹ്ബൂ​ബ് മു​സാ​ബി​ഹ് പ​റ​ഞ്ഞു.

സു​ര​ക്ഷി​ത വ്യാ​പാ​ര​ത്തി​നു​ള്ള ആ​ഗോ​ള കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ദു​ബൈ​യു​ടെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തു​ക​യും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്​ ത​ട​യു​ക​യും ചെ​യ്യു​ന്ന ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ഴി​വി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് അ​ട​ക്ക​മു​ള്ള വ​ലി​യ ഭീ​ഷ​ണി​ക​ളി​ൽ​നി​ന്ന് സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ലും ദേ​ശീ​യ സു​ര​ക്ഷാ രം​ഗ​ത്തും ദു​ബൈ ക​സ്റ്റം​സ് വ​ഹി​ക്കു​ന്ന പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്ന്​ ഡി.​പി വേ​ൾ​ഡ് ഗ്രൂ​പ്​ ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യും പോ​ർ​ട്ട്, ക​സ്റ്റം​സ്, ഫ്രീ ​സോ​ൺ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ സു​ൽ​ത്താ​ൻ അ​ഹ​മ്മ​ദ് ബി​ൻ സു​ലൈം പ​റ​ഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *