Posted By user Posted On

യുഎഇയിൽ 37 അഗ്​നിരക്ഷാ കേന്ദ്രങ്ങൾ കൂടി

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ അ​ബൂ​ദ​ബി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​തോ​റി​റ്റി (എ.​ഡി.​സി.​ഡി.​എ) പു​തു​താ​യി 37 അ​ഗ്​​നി​ര​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി സ്ഥാ​പി​ക്കു​ന്നു. ഇ​തി​ൽ 16 എ​ണ്ണം അ​ബൂ​ദ​ബി​യി​ലാ​ണ് സ്ഥാ​പി​ക്കു​ക. 14 കേ​ന്ദ്ര​ങ്ങ​ൾ അ​ൽ​ഐ​നി​ലും ഏ​ഴു കേ​ന്ദ്ര​ങ്ങ​ൾ അ​ൽ ദ​ഫ്ര മേ​ഖ​ല​യി​ലു​മാ​യി​രി​ക്കു​മെ​ന്നും​ എ.​ഡി.​സി.​ഡി.​എ അ​റി​യി​ച്ചു.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​തോ​റി​റ്റി​യു​ടെ പ്ര​തി​ക​ര​ണ സ​മ​യം വേ​ഗ​ത്തി​ലാ​ക്കാ​നും അ​പ​ക​ട​ങ്ങ​ളും അ​ത്യാ​ഹി​ത​ങ്ങ​ളും നേ​രി​ടാ​നു​ള്ള സേ​ന​യു​ടെ സ​ന്ന​ദ്ധ മെ​ച്ച​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ എ​മി​റേ​റ്റി​ലെ ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഫ​യ​ർ ആ​ൻ​ഡ്​ റ​സ്ക്യൂ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്​. തീ​പി​ടി​ത്തം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​ഹി​ത​ങ്ങ​ൾ ത​ട​യു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി 2024 ജ​നു​വ​രി ഒ​ന്നി​ന​കം എ​മി​റേ​റ്റി​ലെ മു​ഴു​വ​ൻ വീ​ട്ടു​ട​മ​സ്ഥ​രും സ്മോ​ക്ക് ആ​ൻ​ഡ് ഫ​യ​ർ ഡി​റ്റ​ക്ട​റു​ക​ൾ സ്ഥാ​പി​ക്കാ​നും യു.​എ.​ഇ അ​ല​ർ​ട്ട് സി​സ്റ്റം സ​ബ്‌​സ്‌​ക്രൈ​ബ്​ ചെ​യ്യാ​നും അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

നി​ല​വി​ലു​ള്ള മു​ഴു​വ​ൻ വീ​ടു​ക​ളി​ലും നി​ർ​മാ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​വ​യി​ലും അ​ഗ്​​നി​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന നി​യ​മ​ത്തി​ന്​​ 2020ലാ​ണ്​ യു.​എ.​ഇ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​ നി​യ​മം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ഈ ​വ​ർ​ഷം അ​ഞ്ചു മാ​സ​ത്തി​നി​ടെ 21,000 മു​ന്ന​റി​യി​പ്പു​ക​ളും അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മേ​യ്​ മു​ത​ൽ ഒ​ക്​​ടോ​ബ​ർ വ​രെ 10,753 വീ​ടു​ക​ളി​ലാ​ണ്​ എ.​ഡി.​​സി.​ഡി.​എ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പു​തി​യ അ​ഗ്​​നി​ര​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പു​ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ എ.​ഡി.​സി.​ഡി.​എ ആ​ക്ടി​ങ്​ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ സ​ലിം അ​ബ്​​ദു​ല്ല ബി​ൻ ബ​റ​ക്​ അ​ൽ ദ​ഹ്​​രി പ​റ​ഞ്ഞു.

എ​മി​റേ​റ്റി​ലെ അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നു​ള്ള സ​​മ​ഗ്ര​മാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്. പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നു​ള്ള വി​വി​ധ ​പ്രോ​ഗ്രാ​മു​ക​ളും പ്ര​വ​ർ​ത്ത​ന രീ​തി​ക​ളും വി​ക​സി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​റ്റ​വും ആ​ധു​നി​ക​മാ​യ സൗ​ക​ര്യ​ങ്ങ​ളും സാ​​ങ്കേ​തി​ക വി​ദ്യ​ക​ളും പു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന്​ ബ​ർ​ക്ക പെ​ട്രോ​ൾ പോ​യ​ൻറി​ലെ എ​ക്സ്​​റ്റേ​ണ​ൽ റെ​സ്ക്യൂ ആ​ൻ​ഡ്​ ഫ​യ​ർ ഡി​പ്പാ​ർ​ട്മെ​ൻറ്​ ഡ​യ​റ​ക്ട​ർ കേ​ണ​ൽ സ​ലിം ഖ​ലീ​ഫ അ​ൽ മ​ൻ​സൂ​രി പ​റ​ഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *