Posted By user Posted On

160-ാമത് മഹ്‌സൂസ് നറുക്കെടുപ്പിൽ 300,000 ദിർഹം നേടി മൂന്ന് പ്രവാസികൾ

ദുബൈ: യുഎഇയിലെ മുൻനിര നറുക്കെടുപ്പുകളിലൊന്നായ മഹ്‌സൂസ് ഇതുവരെ 1.7 മില്യൻ വിജയികൾക്ക് 500,000,000 ദിർഹം സമ്മാനമായി നൽകി യാത്ര തുടരുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിൽ 64 മില്യനയർമാരെയും നറുക്കെടുപ്പുകളിലൂടെ തെരഞ്ഞെടുത്തു. 160-മാത് പ്രതിവാര നറുക്കെടുപ്പിലെ മൂന്ന് റാഫിൾ ഡ്രോ വിജയികളെയും മഹ്സൂസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫിലിപ്പീൻസിൽ നിന്നുള്ള ഇവർ മൂന്ന് പേരും 100,000 ദിർഹം വീതമാണ് സ്വന്തമാക്കിയത്.വിജയികളായ ഒലിവറും അർനോൾഡും യുഎഇയിലാണ് താമസിക്കുന്നത്. മറ്റൊരു വിജയിയായ റോമ്മൽ ഖത്തറിലാണ് താമസം. മഹ്‌സൂസിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിലൂടെ ഇവരുടെ വിജയകഥയും ആഘോഷിക്കപ്പെടുകയാണ്. ആകർഷകമായ സമ്മാനങ്ങൾ നൽകുന്ന നറുക്കെടുപ്പിലൂടെ ആളുകളുടെ ജീവിതം മാറ്റി മറിക്കുന്ന യാത്ര മഹ്‌സൂസ് തുടരുകയുമാണ്.

മൂന്ന് വർഷത്തെ വിജയം ആഘോഷിക്കുന്ന മഹ്‌സൂസ് 2023 അവസാനിക്കാനിരിക്കെ ഫൈനൽ ബൊണാൻസയുമായി എത്തുകയാണ്. ഡിസംബർ 30 ശനിയാഴ്ച നടക്കുന്ന മഹ്‌സൂസിന്റെ 2023ലെ അവസാനത്തെ നറുക്കെടുപ്പ് അവിസ്മരണീയമാക്കാനൊരുങ്ങുകയാണ്. ഇയർ എൻഡ് പ്രൊമോഷന്റെ ഭാഗമായി 1,295,000 ദിർഹത്തിന്റെ ഉറപ്പുള്ള റാഫിൾ സമ്മാനങ്ങൾ കൂടി നൽകുകയാണ് മഹ്‌സൂസ്. ഇതുവഴി ഉപഭോക്താക്കളുടെ സന്തോഷവും ആകാംക്ഷയും ഇരട്ടിക്കുകയാണ്. വിജയിക്കാനുള്ള കൂടുതൽ സാധ്യതകളും നൽകുകയാണ് മഹ്‌സൂസ്.

അതേസമയം ഗ്രാൻഡ് പ്രൈസായി 20,000,000 ദിർഹവും ഉപഭോക്താക്കളെ കാത്തിരിക്കുകയാണ്. നറുക്കെടുപ്പിലേക്ക് മൂന്നോ അതിലധികമോ എൻട്രികൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് റാഫിൾ ഡ്രോയിലൂടെ അവരുടെ വിജയം മൂന്നിരട്ടിയായി വർധിപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതിലൂടെ മൂന്ന് പേർക്ക് 100,000 ദിർഹം വീതം സ്വന്തമാക്കാം. അഞ്ച് വിജയികൾക്ക് 50,000 ദിർഹം വീതവും 10 പേർക്ക് 20,000 ദിർഹം വീതവും 32 പേർക്ക് 10,000 ദിർഹം വീതവും 50 പേർക്ക് 4,500 ദിർഹം വീതവും നേടാം.

160-ാമത് നറുക്കെടുപ്പിലെ റാഫിൾ വിജയികൾ

യുഎഇയിലെ ഓയിൽ റിഫൈനിങ് കമ്പനിയിൽ പ്ലാനിങ് എഞ്ചിനീയറായ 46കാരനായ ഒലിവർ ആണ് നറുക്കെടുപ്പിലെ ഒരു വിജയി. ഇപ്പോൾ അവധി ആഘോഷിക്കാനായി സ്വന്തം നാടായ ഫിലിപ്പീൻസിലാണ് അദ്ദേഹം. വിജയിയായതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. മക്കളുടെ വിദ്യാഭ്യാസത്തിനും നിക്ഷേപത്തിനുമായി സമ്മാനത്തുക വിനിയോഗിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടതും എന്നാൽ അപ്രതീക്ഷിതവുമായ നാഴികക്കല്ലാണ് ഇത്.

15 വർഷമായി യുഎഇയിൽ താമസിക്കുന്ന, 60കാരനായ അർനോൾഡ് ഒരു ഓട്ടോമോട്ടീവ് കമ്പനിയിലെ സീനിയർ ടീം ലീഡറാണ്. ഫിലിപ്പീൻസിലുള്ള കുടുംബവുമായി തന്റെ വിജയം ആഘോഷിക്കുന്ന അദ്ദേഹത്തിന് മകൾക്ക് വേണ്ടി അബുദാബിയിൽ ഒരു ബിസിനസ് തുടങ്ങാനാണ് ആഗ്രഹം. രണ്ടര വർഷമായി മഹ്‌സൂസിൽ പങ്കെടുക്കുന്ന അർനോൾഡ് ഈ വിജയത്തോടെ താൻ വലിയ ഭാഗ്യവാനാണെന്നാണ് കണക്കാക്കുന്നത്.

ഖത്തറിൽ ക്വാളിറ്റി മാനേജരായി ജോലി ചെയ്യുന്ന 37കാരനായ റോമ്മൽ, 100,000 ദിർഹത്തിന്റെ വിജയം തനിക്ക് ലഭിച്ച ക്രിസ്മസ് സമ്മാനമായാണ് കരുതുന്നത്. നിലവിൽ അവധിക്കാലം ചെലവിടാൻ് ഫിലിപ്പീൻസിലുള്ള അദ്ദേഹത്തിന് ഏഴ് വയസ്സുള്ള മൂത്ത മകനും നാല് വയസ്സുള്ള ഇരട്ട ആൺകുട്ടികളുമാണ് ഉള്ളത്. സമ്മാനത്തുക കൊണ്ട് നല്ല രീതിയിൽ ക്രിസ്മസ് ആഘോഷിക്കാനും യാത്രക്കായി ചെലവഴിക്കാനുമാണ് അദ്ദേഹത്തിന്റെ പദ്ധതി. വിജയികളായ ഒലിവർ, അർനോൾഡ്, റോമ്മൽ എന്നിവരെ മഹ്‌സൂസ് അഭിനന്ദിച്ചു. ഭാവിയിൽ കൂടുതൽ പേരുടെ ജീവിതം മാറ്റിമറിക്കുന്ന വിജയം സമ്മാനിക്കാൻ കാത്തിരിക്കുകയാണ് മഹ്‌സൂസ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *