ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: മലയാളിയെ തേടി പത്ത് ലക്ഷം ദിർഹത്തിന്റെ സമ്മാനം
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയായ ഷംസീറിന് പത്ത് ലക്ഷം ദിർഹത്തിന്റെ സമ്മാനം. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഷംസീർ ബിഗ് ടിക്കറ്റ് വാങ്ങിയത്. നിരവധി മലയാളികൾ ബിഗ് ടിക്കറ്റിലൂടെ സമ്മാനം നേടിയതാണ് ഷംസീറിന് പ്രചോദനമായത്. അഞ്ച് തവണ ഇതിന് മുൻപ് ടിക്കറ്റുകൾ വാങ്ങി. 2023-ൽ എടുത്ത അവസാന ടിക്കറ്റിലൂടെ ഭാഗ്യവും സ്വന്തമായി. ബിഗ് ടിക്കറ്റിന് നന്ദി പറയുന്നതായി ഷംസീർ പറഞ്ഞു. സ്വന്തമായി ബിസിനസ് തുടങ്ങാൻ പണം ഉപയോഗിക്കാനാണ് ഷംസീർ ആഗ്രഹിക്കുന്നത്. ഡിസംബറിൽ ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഡിസംബർ 31-ന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനുള്ള അവസരമാണ് ലഭിക്കുക. ഓട്ടോമാറ്റിക് ഇലക്ട്രോണിക് ഡ്രോയിലൂടെ ഒരാൾക്ക് ആഴ്ച്ചതോറും ഒരു മില്യൺ ദിർഹം വീതം നേടാം. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറിൽ നിന്ന് ഡിസംബർ 30 വൈകീട്ട് 5 മണി വരെ ടിക്കറ്റ് എടുക്കാം. ഡിസംബർ 31-ന് നടക്കുന്ന നറുക്കെടുപ്പിൽ 20 മില്യൺ ദിർഹത്തിന് പുറമെ ഒരു ലക്ഷം ദിർഹം വീതം പത്ത് പേർക്ക് നേടാനുമാകും. 31-ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ഇ-ഡ്രോ പ്രൈസ് ആയി ഒരു മില്യൺ ദിർഹവും നേടാം. ബിഗ് ടിക്കറ്റ് ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ഇൻസ്റ്റഗ്രാം പേജിലും നറുക്കെടുപ്പ് കാണാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)