പുതുവർഷത്തിൽ പുതിയ പേരുമായി യുഎഇയിലെ അഞ്ച് ഹോട്ടലുകൾ
ദുബൈ: പുതുവർഷത്തിൽ ദുബൈയിലെ അഞ്ച് പ്രമുഖ ഹോട്ടലുകൾ പുതിയ പേര് സ്വീകരിക്കും. അഡ്രസ് ബൊളിവാഡ്, അഡ്രസ് ദുബൈ മാൾ, അഡ്രസ് ദുബൈ മറീന, വിദ ഡൗൺടൗൺ ദുബൈ ഹോട്ടൽ, ഓട്ടോഗ്രാഫ് കലക്ഷൻ ഹോട്ടൽ എന്നിവയുടെ ബ്രാൻഡ് നെയിമുകളിലാണ് മാറ്റം. അഡ്രസ് ബൊളിവാഡിൻറെ പേര് ജനുവരി ഒന്നുമുതൽ കെംപിൻസ്കി ബെളിവാഡ് എന്നാകും.
അഡ്രസ് ദുബൈ മാളിൻറെ പേര് കെംപിൻസ്കി സെൻട്രൽ അവന്യു ദുബൈ എന്നും അഡ്രസ് ദുബൈ മറിന ജെ.ഡബ്ല്യു മാറിയോട്ട് ഹോട്ടൽ മറീന എന്നും വിദ ഡൗൺടൗൺ ദുബൈ ഹോട്ടൽ ഹോട്ടൽ ബൊളിവാഡ് എന്നും മാറും. ഓട്ടോഗ്രാഫ് കലക്ഷൻ ആൻഡ് മൻസിൽ ഡൗൺടൗൺ ദുബൈ ഹോട്ടൽ ഹെറിറ്റേജ് ഹോട്ടൽ ഓട്ടോഗ്രാഫ് കലക്ഷൻ എന്നുമായി മാറും.
അബൂദബി നാഷനൽ ഹോട്ടൽസ് (എ.ഡി.എൻ.എച്ച്) പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ കെംപിൻസ്കി ഹോട്ടൽസ് ആൻഡ് മാറിയോട്ട് ഇൻറർനാഷനലുമായി സഹകരണം പ്രഖ്യാപിച്ചതോടെയാണ് നിലവിലെ ഹോട്ടലുകളുടെ പേരുകൾ മാറ്റാൻ തീരുമാനിച്ചത്.
കെംപിൻസ്കിയുമായി സഹകരണത്തിലൂടെ അതിഥികൾക്ക് സമാനതകളില്ലാത്ത ആഡംബര അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യമാണുള്ളതെന്ന് അബൂദബി നാഷനൽ ഹോട്ടൽസ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ഖാലിദ് ആനിബ് പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)