Posted By user Posted On

മുൻ പ്രവാസി മലയാളിയെ മകൻ തലക്കടിച്ച് കൊന്നു

കൊല്ലം ∙ സാമ്പത്തികത്തർക്കത്തെത്തുടർന്നു മകൻ അച്ഛനെ നഗരത്തിലെ സ്വന്തം സ്ഥാപനത്തിൽവച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊല്ലം മൂന്നാംകുറ്റി ജംക്‌ഷനിലെ സിറ്റിമാക്സ് കലക്‌ഷൻസ് ഉടമ, മങ്ങാട് അറുനൂറ്റി മംഗലം ഡിവിഷൻ താവിട്ട് മുക്ക് മാടൻകാവിനു സമീപം ഇന്ദ്രശിലയിൽ രവീന്ദ്രൻ (65) ആണു മരിച്ചത്. മകൻ അഖിലി(26)നെ കിളികൊല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 1.30നു മൂന്നാംകുറ്റിയിലെ ഇവരുടെ ഫാൻസി സ്റ്റോറിലാണു സംഭവം.സാമ്പത്തിക വിഷയത്തെച്ചൊല്ലി അച്ഛനും മകനും വഴക്കുകൾ പതിവായിരുന്നു. ഇന്നലെ രാവിലെ 11ന് ഇരുവരും തമ്മിൽ കടയിൽ വച്ചു വാക്കേറ്റം ഉണ്ടായി. ഉച്ചയോടെ ഏറ്റുമുട്ടലിൽ കലാശിച്ചു. കടയിൽ വിൽപനയ്ക്കായി വച്ചിരുന്ന ബാറ്റ് കൊണ്ട് രവീന്ദ്രൻ അഖിലിനെ അടിച്ചു. പ്രകോപിതനായ അഖിൽ കടയിൽ ഉണ്ടായിരുന്ന ചുറ്റികയും സൈക്കിൾ പമ്പും കൊണ്ടു രവീന്ദ്രന്റെ തലയ്ക്ക് അടിക്കുകയായിരു‌ന്നു.

ബോധരഹിതനായി വീണ ഇദ്ദേഹത്തെ കടയുടെ ഉളളിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയ ശേഷം അഖിൽ തറയിൽ കിടന്ന രക്തം കഴുകിക്കളഞ്ഞു. ഇതോടെ കടയിലെ ജീവനക്കാരി സമീപത്തെ സ്ഥാപനത്തിലെത്തി വിവരം അറിയിക്കുകയായിരുന്നു. അവിടത്തെ ജീവനക്കാരും സമീപത്തെ കടക്കാരും എത്തിയപ്പോഴാണു രക്തത്തിൽ കുളിച്ചു കിടക്കുന്ന രവീന്ദ്രനെ കണ്ടത്. അപ്പോഴും അഖിൽ കാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്നെന്നു പറയുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. രവീന്ദ്രന്റെ ഭാര്യ: പ്രശോഭ. മറ്റൊരു മകൻ: അർജുൻ

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *