പുതുവർഷ ദിനത്തിൽ യുഎഇയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം
ഷാർജയിൽ പുതുവൽസരദിനത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ടു തിരുവനന്തപുരം സ്വദേശികൾ മരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജാസിം സുലൈമാൻ (33), പോങ്ങോട് സനോജ് മൻസിലിൽ സനോജ് ഷാജഹാൻ (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഷാർജ – അജ്‌മാൻ റോഡിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ജാസിം ഭാര്യയും രണ്ട് മക്കളും ഇവരുടെ രണ്ട് സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. ജാസിമിന്റെ ഭാര്യ ഷിഫ്‌ന അബ്ദുൽ നസീർ ഗുരുതരാവസ്ഥയിൽ ദൈദ് ആശുപത്രിയിൽ ചികിൽസയിലാണ്. മക്കളായ ഇഷ , ആദം എന്നിവരും സുഹൃത്ത് ഹാഷിക്ക് കടക്കലും പരുക്കുകളോടെ ആശുപത്രിയിലാണ്. പുതുവർഷം ആഘോഷിക്കാൻ ഫുജൈറയിൽപോയി മടങ്ങുമ്പോഴായിരുന്നു അപകടം. മരിച്ച സനോജ് ഷാജഹാന്റെ കുടുംബം രണ്ടുദിവസം മുൻപാണ് നാട്ടിലേക്ക് പോയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)