ടാക്സിയിൽ വെച്ച് മറന്ന ലക്ഷങ്ങൾ അര മണിക്കൂറിനുള്ളിൽ തിരിച്ചേൽപ്പിച്ച് ദുബായ് പോലീസ്
പുതുവത്സരാഘോഷത്തിനിടെ സഞ്ചാരിക്ക് നഷ്ടമായത് വന്‍ തുക. ടാക്സിയിൽ മറന്നുവെച്ച 76,000 ദിർഹം മൂല്യമുള്ള കറൻസി അരമണിക്കൂറിനകം കണ്ടെത്തി വിനോദസഞ്ചാരിയെ തിരിച്ചേൽപിച്ച് ദുബൈ പൊലീസ്. പുതുവത്സരാഘോഷം പൊടിപൊടിക്കുന്നതിനിടയിലാണ് പൊലീസിനെ തേടി അറബ് സഞ്ചാരിയുടെ പരാതി എത്തിയത്. ഡോളറുകളായും ദിർഹമായും സൂക്ഷിച്ച പണമാണ് കാണാതായത്. വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് പണം നഷ്ടമായത്. ടാക്സി മടങ്ങിയശേഷമാണ് പണം മറന്നുവെച്ചത് ഓർമയിൽ വന്നത്. ഉടൻ ദുബൈ പൊലീസ് ആപ്പിലെ ടൂറിസ്റ്റ് സർവിസ് വിഭാഗത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയായിരുന്നു. അതിവേഗത്തിൽ വിഷയത്തിൽ നടപടി സ്വീകരിച്ച അധികൃതർ അരമണിക്കൂറിനകം പണം കണ്ടെത്തി ഉടമയെ ഏൽപിക്കുകയായിരുന്നു.
പുതുവത്സരരാവിൽ രണ്ടു മണിയോടെയാണ് ദുബൈ പൊലീസ് ആപ്പിൽ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇയാൾ സഞ്ചരിച്ച ടാക്സി ഏതാണെന്ന് തിരിച്ചറിയാൻ പൊലീസ് ഉടൻ അന്വേഷണമാരംഭിച്ചു. ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ച് മിനിറ്റുകൾക്കകം ടാക്സി തിരിച്ചറിയുകയും ഡ്രൈവറെ പൊലീസ് വിളിച്ച് പണം ഉടമക്ക് തിരിച്ചുനൽകാൻ നിർദേശിക്കുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ പണം തിരികെ ലഭിച്ചതിനുള്ള സന്തോഷം വിനോദ സഞ്ചാരി പൊലീസുമായി പങ്കുവച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)