കൊടുംക്രൂരത; ഒന്നര വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു; മാതൃ സഹോദരി അറസ്റ്റിൽ
തിരുവനന്തപുരം കാട്ടാക്കടയിൽ ഒന്നര വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലിട്ടത്. പ്രതിയായ മഞ്ജുവിനെ വിളപ്പില്‍ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠൻ-സിന്ധു ദമ്പതികളുടെ മകൻ അനന്തൻ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയാണ് മഞ്ജുവെന്നും മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണെന്നും പൊലീസ് പറയുന്നു. കുട്ടിയെ കിണറ്റിലിട്ട വിവരം മഞ്ജു തൊഴിലുറപ്പ് തൊഴിലാളികളോട് പറഞ്ഞു. അവരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)