8 കിലോ സ്വർണ്ണം സമ്മാനമായി നൽകി ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഡിഎസ്എഫിൽ വിജയയാത്ര തുടരുന്നു; നിങ്ങൾക്കും നേടാം സമ്മാനങ്ങൾ
ഗംഭീരമായ വാഗ്ദാനങ്ങളും പ്രൗഢമായ ആഘോഷങ്ങളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) നാലാം വാരത്തിലേക്ക് കടക്കുമ്പോൾ, ദുബായ് ജ്വല്ലറി ഗ്രൂപ്പ് (ഡിജെജി) നറുക്കെടുപ്പിലൂടെ കഴിഞ്ഞ മൂന്ന് ആഴ്ചകളിലെ വിജയികളെ പ്രഖ്യാപിക്കുന്നതിൽ അത്യധികമായ ആനന്ദത്തിലാണ്.മൊത്തം 32 ഭാഗ്യശാലികൾ കാൽ കിലോ വീതം സ്വർണം നേടിക്കഴിഞ്ഞു. അതേസമയം ഡിജിറ്റൽ നറുക്കെടുപ്പിലൂടെ 90 വിജയികൾക്ക് 10 ഗ്രാം സ്വർണ്ണം സമ്മാനമായി നേടുകയുണ്ടായി. ഉപഭോക്താക്കൾക്ക് മറക്കാനാവാത്ത അനുഭവമായി ഈ വിജയങ്ങൾ മാറുമ്പോൾ അതൊരു ആഘോഷനിറവായി ഡിഎസ്‌എഫിന്റെ മാറ്റ് കൂട്ടുന്നു.
2024 ജനുവരി 14 വരെ നഗരത്തിലുടനീളം പങ്കെടുക്കുന്ന 275 ജ്വല്ലറിഔട്ട്‌ലെറ്റുകളിലെ ഏതിലെങ്കിലും നിന്ന് ഗംഭീര ഓഫറിലൂടെ ശ്രദ്ധേയമായ ഈ വിജയനിരയിൽ ചേരാനുള്ള സുവർണ്ണാവസരം ഉപഭോക്താക്കൾക്ക് ഇപ്പോഴുമുണ്ട്. സ്വർണ്ണം, ഡയമണ്ട് അല്ലെങ്കിൽ പേൾ ആഭരണങ്ങൾക്കായി ഏറ്റവും കുറഞ്ഞത് 500 ദിർഹം ചിലവഴിച്ചാൽ, ഡിജെജിയുടെ നറുക്കെടുപ്പിൽ തങ്ങളുടെസ്ഥാനം ഉറപ്പാക്കുകയും കാൽകിലോവീതം സ്വർണം നേടാനുള്ള സുവർണ്ണാവസരം നേടുകയും ചെയ്യാം. 25 കിലോഗ്രാംസ്വർണമാണ് ക്യാമ്പയിന്റെ ഭാഗമായി ആകെ 300 വിജയികളെ കാത്തിരിക്കുന്നത്. മാത്രമല്ല, ഡയമണ്ട്, പേൾ അല്ലെങ്കിൽ പ്ലാറ്റിനംആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് രണ്ട് നറുക്കെടുപ്പ്കൂപ്പണുകൾ ലഭിക്കും, ഇത് വിജയിക്കാനുള്ള അസുലഭമായ അവസരം ഇരട്ടിയാക്കും.ഓരോ നറുക്കെടുപ്പ് ടിക്കറ്റും ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്നവ നേടാനുള്ള അവസരം നൽകുന്നു:
2024 ജനുവരി 14 വരെ നടക്കുന്ന ഓരോ നറുക്കെടുപ്പിലും 4 വിജയികൾക്ക് 250 ഗ്രാം വീതം സ്വർണം ലഭിക്കും.
2023 ജനുവരി 14-ന് നടക്കുന്ന മെഗാനറുക്കെടുപ്പിൽ 20 വിജയികൾ കാൽ കിലോ വീതം സ്വർണം നേടും.
200 വിജയികൾക്ക് ഡിജിറ്റൽ നറുക്കെടുപ്പിൽ 10 ഗ്രാം വീതം സ്വർണം നേടാനുള്ള അവസരം ലഭിക്കും. പങ്കെടുക്കാൻ ഉപഭോക്താക്കൾക്ക് നറുക്കെടുപ്പ് കൂപ്പണിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി.
പങ്കെടുക്കുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ ലിസ്റ്റ്, നറുക്കെടുപ്പ്തീയതികൾ, വിജയികളുടെ വിവരങ്ങൾ എന്നിങ്ങനെയുള്ള കൂടുതൽ വിശദാംശങ്ങൾക്ക് സന്ദർശിക്കാം – http://dubaicityofgold.com/
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)