Posted By user Posted On

റോഡിൽ ലൈ​ൻ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ; മു​ന്ന​റി​യി​പ്പു​മാ​യി യുഎഇ പൊ​ലീ​സ്

അ​ബൂ​ദ​ബി: വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ ലൈ​ൻ അ​ച്ച​ട​ക്കം പാ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ർത്തി​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്. വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർക്ക് 400 ദി​ർഹം പി​ഴ ചു​മ​ത്തു​മെ​ന്നും പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽകി. ഈ ​മാ​സം ആ​രം​ഭി​ച്ച ട്രാ​ഫി​ക് ഹൈ​ലൈ​റ്റ്‌​സ് കാ​മ്പ​യി​നി​ന്റെ ഒ​ന്നാം എ​പ്പി​സോ​ഡി​ലാ​ണ് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽകി​യ​ത്.

ഓ​വ​ർടേ​ക്കി​ങ് നി​രോ​ധി​ത മേ​ഖ​ല​ക​ൾ, റോ​ഡ് എ​ൻട്ര​ൻസു​ക​ൾ, എ​ക്‌​സി​റ്റു​ക​ൾ മു​ത​ലാ​യ​വ വ്യ​ക്ത​മാ​ക്കു​ന്ന ട്രാ​ഫി​ക് സൈ​ൻ ബോ​ർഡു​ക​ൾ, റോ​ഡ് മാ​ർക്കി​ങ്ങു​ക​ൾ എ​ന്നി​വ ഡ്രൈ​വ​ർമാ​ർ നി​ർബ​ന്ധ​മാ​യും പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സി​ലെ എ​ൻജി​നീ​യ​ർ മ​ൻസൂ​ർ റാ​ഷി​ദ് അ​ൽ സൈ​ദി പ​റ​ഞ്ഞു.

ഇ​ത്ത​രം മു​ന്ന​റി​യി​പ്പ് ബോ​ർഡു​ക​ൾ പാ​ലി​ക്കു​ന്ന​തി​ലെ വീ​ഴ്ച​യാ​ണ് എ​മി​റേ​റ്റി​ലെ ഭൂ​രി​ഭാ​ഗം അ​പ​ക​ട​ങ്ങ​ൾക്കും കാ​ര​ണ​മാ​വു​ന്ന​ത്. ഇ​തി​നാ​ലാ​ണ് റോ​ഡ് സു​ര​ക്ഷ​ക്ക്​ നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ഊ​ന്നി​പ്പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർത്തു. ട്രാ​ഫി​ക് ആ​ൻഡ് പ​ട്രോ​ൾസ് ഡ​യ​റ​ക്ട​റേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ബൂ​ദ​ബി പൊ​ലീ​സി​ലെ സു​ര​ക്ഷാ മീ​ഡി​യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ട്രാ​ഫി​ക് ഹൈ​ലൈ​റ്റ്‌​സ് എ​ന്ന​പേ​രി​ൽ ബോ​ധ​വ​ത്ക​ര​ണ വി​ഡി​യോ​ക​ൾ നി​ർമി​ക്കു​ന്ന​ത്.

അ​പ​ക​ട​ക​ര​മാ​യ വി​ധം ഓ​വ​ർടേ​ക്കി​ങ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർമാ​ർക്ക് 1000 ദി​ർഹം പി​ഴ​യും ലൈ​സ​ൻസി​ൽ ആ​റ് ബ്ലാ​ക്ക് പോ​യ​ന്റു​മാ​ണ് ചു​മ​ത്ത​പ്പെ​ടു​ക.

ആം​ബു​ല​ൻസു​ക​ൾ പോ​ലെ​യു​ള്ള അ​ടി​യ​ന്ത​ര സേ​വ​ന വാ​ഹ​ന​ങ്ങ​ൾക്കാ​യി നീ​ക്കി​യി​രി​ക്കു​ന്ന റോ​ഡി​ന്റെ അ​രി​കി​ലൂ​ടെ ഓ​വ​ർടേ​ക്കി​ങ് ന​ട​ത്തു​ന്ന​തി​നെ​തി​രെ അ​ബൂ​ദ​ബി പൊ​ലീ​സി​നു കീ​ഴി​ലു​ള്ള ട്രാ​ഫി​ക് ആ​ൻഡ് പ​ട്രോ​ൾ ഡ​യ​റ​ക്ട​റേ​റ്റ് മു​ന്ന​റി​യി​പ്പ് ന​ൽകി​യി​ട്ടു​ണ്ട്. അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങി​ലൂ​ടെ ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾക്കി​ട​വ​രു​ത്തി​യ നി​ര​വ​ധി ഡ്രൈ​വ​ർമാ​രെ അ​ബൂ​ദ​ബി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *