Posted By user Posted On

മൂന്ന് ദിവസമായി കാണാതായ യുഎഇ നിവാസിയെ സൗദി അറേബ്യയില്‍ കണ്ടെത്തി

മൂന്ന് ദിവസമായി കാണാതായ യുഎഇ നിവാസിയെ സൗദി അറേബ്യയില്‍ കണ്ടെത്തി. മൂന്ന് ദിവസമായി കാണാതായ എമറാത്തി യുവാവിനെ ഇന്നലെ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു. സൗദി അറേബ്യയിലെ തന്റെ ഫാമിലേക്ക് കാറില്‍ കൊണ്ടുപോകുന്നതിനിടെയാണ് അഹമ്മദ് മുഹമ്മദ് അവദ് അല്‍ മെന്‍ഹാലിയെ കാണാതായത്. ഒരു പെട്രോള്‍ സ്റ്റേഷനില്‍ വച്ചാണ് അവസാനമായി ബന്ധപ്പെടുന്നത്. സൗദി സന്നദ്ധ സംഘടനയ്ക്ക് പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കുകയും കിഴക്കന്‍ സൗദി അറേബ്യയിലെ യുഎഇ അതിര്‍ത്തിക്ക് സമീപമുള്ള അല്‍ തുവൈര്‍ മേഖലയില്‍ തിരച്ചില്‍ ഏകോപിപ്പിക്കുകയും ചെയ്തു. അധികൃതരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സംയുക്ത പരിശ്രമത്തിലൂടെ, മൂന്ന് ദിവസത്തിന് ശേഷം ചൊവ്വാഴ്ച അല്‍ മെന്‍ഹാലിയെ കണ്ടെത്തുകയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *