യുഎഇയിലെ ഈ സ്ട്രീറ്റ് പാലം തിങ്കളാഴ്ച മുതൽ അടച്ചിടും; ഒരു മാസത്തേക്ക് നിയന്ത്രണം
അബൂദബി: അബൂദബിയിലെ അൽ മരിയ ദ്വീപിനെ അൽ സഹിയ ജില്ലയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം തിങ്കളാഴ്ച മുതൽ ഒരു മാസക്കാലത്തേക്ക് അടച്ചിടും. ജനുവരി എട്ടു മുതൽ ഫെബ്രുവരി മൂന്നു വരെയാണ് അൽ സഹിയയിലെ സായിദ് ഫസ്റ്റ് സ്ട്രീറ്റിൽനിന്ന് അൽ മരിയ ദ്വീപിലേക്കുള്ള അൽ മരിയ സ്ട്രീറ്റ് പാലം അടച്ചിടുകയെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഗതാഗതസംവിധാനം മെച്ചപ്പെടുത്തുന്നതിനും റോഡിൻറെ നവീകരണത്തിനുമായാണ് നടപടി. അബൂദബി ഗ്ലോബൽ മാർക്കറ്റ്, റോസ് വുഡ് അബൂദബി ഹോട്ടൽ, ദ ഗലേറിയ മാൾ, ക്ലീവ് ലാൻഡ് ക്ലിനിക് തുടങ്ങി ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങളുള്ള അൽ മരിയ ദ്വീപ് അബൂദബിയുടെ സാമ്പത്തികകേന്ദ്രമായാണ് അറിയപ്പെടുന്നത്. ഈ റോഡ് 2023ൻറെ തുടക്കത്തിൽ രണ്ടാഴ്ച അടച്ചിട്ടിരുന്നു.
ടൂറിസ്റ്റ് ക്ലബ് ഏരിയ എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന അൽ സഹിയ ജില്ല അബൂദബിയുടെ യഥാർഥ വിനോദമേഖലയാണ്. വാർഷിക കപ്പലോട്ട മത്സരം കാണാൻ യു.എ.ഇയുടെ സ്ഥാപക പിതാവായ അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ സ്ഥിരമായി ഇവിടെയെത്തിയിരുന്നു. നഗരത്തിലാദ്യമായി സ്റ്റീൽ ചട്ടക്കൂടിൽ നിർമിച്ച ലേ മെറിഡിയൻ ഹോട്ടൽ സ്ഥിതിചെയ്യുന്നത് ഈ ജില്ലയിലാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)