പുതുവൽസര അവധിയിൽ യുഎഇ വഴി യാത്രചെയ്തത് 12ലക്ഷം പേർ
കര, വ്യോമ, സമുദ്ര മാർഗങ്ങളിലൂടെ പുതുവൽസര അവധിദിനങ്ങളിൽ യുഎഇ അതിർത്തി വഴി യാത്ര ചെയ്തത് 12ലക്ഷത്തിലേറെ പേർ. ഇത്തവണ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് ഭേദിച്ചതായി ജനറൽ ഡയറക്ട്രേറ്റ് ഓഫ് റെസിഡൻസി ആർഡ് ഫോറിനേഴ്സ്(ജി.ഡി.ആർ.എഫ്.എ) അറിയിച്ചു. ഡിസംബർ 30നാണ് ഏറ്റവും കൂടുതൽ പേർ ദുബൈയിൽ എത്തിച്ചേർന്നത്. ഇത് 2.24ലക്ഷമാണിത്. കരമാർഗം ഹത്ത അതിർത്തിയിലൂടെ 76,376 യാത്രക്കാരും ജലമാർഗം 27,108 പേരും എത്തിയെന്ന് കണക്കുകൾ പറയുന്നു. ഡിസംബർ 27മുതൽ ജനുവരി ഒന്നുവരെയുള്ള കണക്കുകൾ അനുസരിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഘോഷ സന്ദർഭങ്ങളിൽ ലോകത്തെ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ് ദുബൈയെന്ന് വെളിപ്പെടുത്തുന്നതാണ് പുതിയ കണക്കുകൾ. യാത്രക്കാർ പ്രധാനമായും വിമാന മാർഗമാണ് എമിറേറ്റിലേക്ക് വന്നുചേരുന്നത്. ആകെ യാത്രക്കാരിൽ 11.4ലക്ഷം പേരും ദുബൈ വിമാനത്താവളം വഴിയാണ് യാത്ര ചെയ്തത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)