യുഎഇയിലെ വിനോദ കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കി പൊലീസ്
വിനോദത്തിനായി ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ സുരക്ഷയൊരുക്കി അബുദാബി പോലീസ്. ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ഉറപ്പാക്കാനാണ് ഈ പദ്ധതി. കൂടാതെ, ജനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുക, കുറ്റകൃത്യങ്ങള്‍ തടയുക, എമിറേറ്റിലെത്തുന്ന സഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും മികവുറ്റ സേവനങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ടൂറിസ്റ്റ് പൊലീസ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ഇത്തരം സ്ഥലങ്ങളിൽ ക്ലബ് കാറില്‍ റോന്ത് ചുറ്റുകയും സുരക്ഷ ഉറപ്പു വരുത്തുന്നത് അടക്കമുള്ള ആവശ്യമായ സഹായ സേവനങ്ങള്‍ നല്‍കുന്നതുമാണ് പദ്ധതി. അബൂദബി എമിറേറ്റിന്‍റെ സുരക്ഷ എല്ലാ മേഖലയിലും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ടൂറിസ്റ്റ് പൊലീസ് പദ്ധതി നടപ്പാക്കുന്നതെന്നും അബൂദബിയെ ലോകോത്തര ടൂറിസം നഗരമാക്കുകയാണ് ലക്ഷ്യമെന്നും പൊലീസ് ടീമിന്‍റെ പട്രോളിങ് ഉദ്ഘാടനം ചെയ്ത് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റശ്ദി വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി യു.എ.ഇയിലെയും അബൂദബിയിലെയും നിയമങ്ങളും പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയ ലഘുലേഖകള്‍ വിവിധ ഭാഷകളില്‍ വിതരണം ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)