യുഎഇയിൽ നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി വിമാനത്തവളത്തിൽ മരിച്ചു
തിരുവനന്തപുരം കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശി നാട്ടിലേക്ക് പോകുവാനായി ദുബൈ എയർപോർട്ടിൽ എത്തി വിമാനത്തിൽ കയാറാനിരിക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നിര്യാതനായി. നാസിയ മൻസിലിൽ ഷംസുദ്ധീൻ നവാസ്( 52) ആണ് മരിച്ചത്. ദുബൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ മരണം സംഭവിക്കുകയായിരുന്നു. ദുബൈയിലെ അൽ മന്ദൂസ് ഗ്യാസ് ഏജൻസിയിലെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: ഷംസുദ്ധീൻ, മാതാവ്: ഫാത്തിമ ബീവി, ഭാര്യ: നുസൈബ ബീവി. മക്കൾ: മുഹമ്മദ് അർഷാദ്, നാസിയ. മരുമകൻ: അമീറുദ്ധീൻ. നടപടി ക്രമങ്ങൾ പൂർത്ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)