ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാർ: പ്രവാസികളുടെ പണം തട്ടുന്നതായി പരാതി
വ്യാജന്മാർ പ്രവാസികളുടെ ആയിരക്കണക്കിനു ദിർഹം ചോർത്തിയതായി റിപ്പോർട്ട്. ആർടിഎ, ഗ്ലോബൽ വില്ലേജ്, ദുബായ് പൊലീസ് തുടങ്ങിയവയുടെ വ്യാജ ലിങ്കുകൾ വഴിയാണ് പണം അപഹരിക്കപ്പെട്ടത്.ട്രാഫിക് പിഴയുടെ പേര് പറഞ്ഞാണ്, വ്യാജന്മാർ ദുബായ് പൊലീസിന്റെ പേരിൽ എസ്എംഎസ് അയയ്ക്കുന്നത്. ഇവർ നൽകുന്ന ലിങ്കിൽ കയറി പണം അടച്ചാൽ പോകുന്നത് തട്ടിപ്പുകാരുടെ കൈകളിലേക്കായിരിക്കും. ട്രാഫിക് പിഴകളുടെ നോട്ടീസ് എസ്എംഎസായി ലഭിച്ചാൽ പൊലീസിൽ വിളിച്ചു നിജ സ്ഥിതി ബോധ്യപ്പെടണമെന്നു പൊലീസ് അറിയിച്ചു. കയറുന്ന സൈറ്റും ലിങ്കും കൃത്യമാണെന്ന് ഉറപ്പാക്കുക മാത്രമാണ് ഇതിനുള്ള പോം വഴി. ഓൺലൈൻ വഴി പണം അടക്കുമ്പോൾ രണ്ടു തവണ ഉറപ്പു വരുത്തണമെന്നും അധികൃതർ മുന്നറിയിപ്പു നൽകുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)