ശൈത്യകാലം ആസ്വദിക്കാം, അടിപൊളിയായി: യുഎഇയിൽ തണുപ്പുകാല കാമ്പയിൻ തുടങ്ങി
യുഎഇയിൽ തണുപ്പുകാല കാമ്പയിൻ തുടങ്ങി.2020 മുതൽ ആരംഭിച്ച ശൈത്യകാല കാമ്പയിൻ ‘ലോകത്തെ ഏറ്റവും മികച്ച ശൈത്യകാലം’ എന്ന തലക്കെട്ടിലാണ് നടത്തപ്പെടുന്നത്. ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം വിദേശസഞ്ചാരികളെ രാജ്യത്തെ സവിശേഷമായ തണുപ്പുകാലം ആസ്വദിക്കാൻ സ്വാഗതം ചെയ്യുന്നതിനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് കാമ്പയിൻ പ്രഖ്യാപനം നിർവഹിച്ചത്. കഴിഞ്ഞ വർഷം അജ്മാനിൽ ആരംഭിച്ച കാമ്പയിനിലൂടെ രാജ്യത്തെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ എട്ട് ശതമാനം വർധന രേഖപ്പെടുത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)