യുഎഇയിൽ അധികാരമേറ്റ് പുതിയ മന്ത്രിമാർ
യുഎഇയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അബൂദാബി അൽ ബഹ്ർ പാലസിലാണ് ചടങ്ങ് നടന്നത്. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ക്ക് മുമ്പാകെയാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. യുവജന മന്ത്രി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി, ധന, സാമ്പത്തിക മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ഫാദൽ അൽ മസ്റൂയി, പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹാക് അൽ ഷംസി, യുഎഇ പ്രസിഡന്റിന്റെ രാജ്യാന്തര വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫിസ് മേധാവിയായി മറിയം ബിൻത് മുഹമ്മദ് അൽ മുഹൈരി എന്നിവരാണ് അധികാരമേറ്റത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)