Posted By user Posted On

എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷ്യസാധനങ്ങൾ വില്‍പ്പന; യുഎഇയിൽ ദമ്പതികൾക്ക് 66 വര്‍ഷം തടവും കോടികൾ പിഴയും

പന്ത്രണ്ട് കേസുകളിലായി യുഎഇ പൗരനും ഭാര്യക്കും അബുദാബി കാസേഷൻ കോടതി 66 വര്‍ഷം തടവും 39 മില്യന്‍ ദിര്‍ഹം പിഴയും വിധിച്ചു. കൂടാതെ വിവിധ രാജ്യക്കാരായ മറ്റ് 16 പ്രതികള്‍ക്ക് കോടതി ജയില്‍ശിക്ഷയും വിധിച്ചു. മൂന്നു മുതൽ 15 വർഷം വരെയാണ് ഇവരുടെ ശിക്ഷ. ഇവർക്ക് 13 മില്യൺ ദിർഹം പിഴയും ചുമത്തിയിട്ടുണ്ട്. സ്വകാര്യ ഗോഡൗണുകള്‍ സ്ഥാപിച്ചതിനും കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളും മറ്റ് ഉപഭോക്തൃ സാമഗ്രികളും സൂക്ഷിച്ചതിനും ഈ ഉല്‍പ്പന്നങ്ങളുടെ എക്സ്പയറി തീയതി തിരുത്തി വില്‍പ്പന നടത്തിയതുമാണ് കേസ്. പ്രധാന വിവരങ്ങളും കാലാവധിയും തിരുത്തിയ പ്രതികള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളാണ് നല്‍കിയത്. ഓര്‍ഗാനിക് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഉള്‍പ്പെടെ തെറ്റായ ഇവര്‍ നല്‍കി. ഇത് ആളുകളുടെ ആരോഗ്യത്തിനും ജീവനും അപകടമുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *